കെഎസ്ആര്‍ടിസിയില്‍ വീണ്ടും വരുമാനനഷ്ടം; പരമാവധി സര്‍വീസ് നടത്താന്‍ നിര്‍ദേശം
വരുമാനം ഗണ്യമായി കുറയുന്നത് കോര്‍പറേഷന്റെ നിലവിലെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുമെന്ന് ഓപറേഷന്‍സ് വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഇന്ന് യൂനിറ്റ് അധികാരികള്‍ക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കി. സര്‍വീസ് നടത്തിപ്പിലെ അപാകതയാണ് വരുമാനം കുറയാന്‍ കാരണം.

തിരുവനന്തപുരം: ശബരിമല സീസണ്‍ കഴിഞ്ഞതിനു പിന്നാലെ കെഎസ്ആര്‍ടിസിയില്‍ വീണ്ടും വരുമാനം കുറഞ്ഞു. മകരവിളക്ക് സീസണ്‍ കഴിഞ്ഞ ജനുവരി 20 മുതല്‍ ഒരുകോടി രൂപയുടെ കുറവാണ് നേരിട്ടത്. കഴിഞ്ഞമാസം വലിയ വരുമാനമാണ് കോര്‍പറേഷന്‍ നേടിയത്. ഇതേത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായിരുന്നു. കഴിഞ്ഞ ജനുവരി മാസത്തെ ശമ്പളം കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്നാണ് നല്‍കുക. ശബരിമല സര്‍വ്വീസ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപയാണ് ഈ കാലയളവില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചത്. എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ ലാഭകരമല്ലാത്ത സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും ലാഭത്തിന് കാരണമായി. മണ്ഡല മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായത്. ഈ സീസണില്‍ വരുമാനമായി ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു.
എന്നാല്‍, സീസണ്‍ കഴിഞ്ഞശേഷം കോര്‍പറേഷന്‍ പഴയപടി നഷ്ടത്തിലേക്ക് പോവുകയാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. വരുമാനം ഗണ്യമായി കുറയുന്നത് കോര്‍പറേഷന്റെ നിലവിലെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുമെന്ന് ഓപറേഷന്‍സ് വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഇന്ന് യൂനിറ്റ് അധികാരികള്‍ക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കി. സര്‍വീസ് നടത്തിപ്പിലെ അപാകതയാണ് വരുമാനം കുറയാന്‍ കാരണം. സര്‍വീസ് റദ്ദ് ചെയ്യുന്നത് പരമാവധി ഒഴിവാക്കി വരുമാനം കൂടുതലുള്ള സര്‍വീസുകള്‍ പരമാവധി ഓപറേറ്റ് ചെയ്ത് വരുമാനം വര്‍ധിപ്പിക്കണം. ഇതിനായി യൂനിറ്റ് തലത്തിലുള്ള മുഴുവന്‍ ഇന്‍സ്‌പെക്ടര്‍മാരേയും ഓഫീസ്, വര്‍ക്ക്‌ഷോപ്പ് അധികാരികളേയും സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെടുത്തി ചുമതലകള്‍ നല്‍കി പ്രതിദിന വരുമാനത്തിനായി നല്‍കിയിട്ടുള്ള ടാര്‍ജറ്റില്‍ എത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT