Kerala

കൊവിഡ്: കെഎസ്ഇബി നിയന്ത്രണങ്ങൾ ഏപ്രിൽ 14 വരെ തുടരും

ഇക്കാലയളവിൽ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കില്ല. ഈ സമയത്തു വൈദ്യുതി ബില്ലടക്കുന്നതിനു കെഎസ്ഇബിയുടെ വിവിധ ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

കൊവിഡ്: കെഎസ്ഇബി നിയന്ത്രണങ്ങൾ ഏപ്രിൽ 14 വരെ തുടരും
X

തിരുവനന്തപുരം: സംസ്ഥാനത്തു കൊവിഡ് 19 രോഗ പ്രതിരോധത്തെ തുടർന്നുള്ള ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കെഎസ്ഇബി സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 14 വരെ തുടരും. ഇക്കാലയളവിൽ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കില്ല. ഈ സമയത്തു വൈദ്യുതി ബില്ലടക്കുന്നതിനു കെഎസ്ഇബിയുടെ വിവിധ ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഓൺലൈൻ സംവിധാനങ്ങളകുറിച്ചറിയാൻ 1912 എന്ന കാൾ സെന്റർ നമ്പറിൽ വിളിക്കാം.

ലോ ടെൻഷൻ ഉപഭോക്താക്കളുടെ മീറ്റർ റീഡിങ്ങും ഈ കാലയളവിൽ എടുക്കുന്നതല്ല. കഴിഞ്ഞ മൂന്നു ബില്ലുകളുടെ ശരാശരി ഉപഭോഗം കണക്കാക്കിയായിരിക്കും ഈ കാലയളവിൽ ബിൽ നൽകുന്നത്. ബിൽ, SMS ആയോ, ഇമെയിൽ ആയോ നൽകുന്നതാണ്. കൊറോണ ഭീതി മാറി സാധാരണനിലയിലേക്ക് മടങ്ങിവരുമ്പോൾ യഥാർത്ഥ റീഡിങ് എടുത്തശേഷം ബില്ലുകൾ പുനർനിർണ്ണയിച്ചു ഇത് ക്രമപ്പെടുത്തുന്നതായിരിക്കും.

Next Story

RELATED STORIES

Share it