പരിഭാഷകളിലൂടെ ലോകമെങ്ങും എത്തിച്ചേരാന്‍ മലയാള സാഹിത്യം ശ്രമിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം
പ്രളയം കേരളത്തിന്റെ ഗ്രന്ഥശാലാ ശൃംഖലയെ ഉലച്ചിട്ടുണ്ടാകാം, എന്നാല്‍ കേരളത്തിന്റെ ബൗദ്ധികമായ പ്രതിബദ്ധതയെ ഉലച്ചിട്ടില്ല. അടിസ്ഥാനസൗകര്യമേഖലയിലും കാര്‍ഷികരംഗത്തും സംസ്ഥാനത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനൊപ്പം നമ്മുടെ ബൗദ്ധികമായ പുരോഗതി സാക്ഷാത്കരിക്കാനുള്ള ശ്രമമായാണ് താന്‍ കൃതിയെ കാണുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കൊച്ചി: ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് പരിഭാഷകളിലൂടെ ലോകമെങ്ങും എത്തിച്ചേരാന്‍ മലയാള സാഹിത്യം ശ്രമിക്കണമെന്ന് ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി സദാശിവം. രണ്ടാമത് കൃതി രാജ്യാന്തര പുസ്തകമേളയും വിജ്ഞാനോത്സവവും കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. പ്രളയം കേരളത്തിന്റെ ഗ്രന്ഥശാലാ ശൃംഖലയെ ഉലച്ചിട്ടുണ്ടാകാം, എന്നാല്‍ കേരളത്തിന്റെ ബൗദ്ധികമായ പ്രതിബദ്ധതയെ ഉലച്ചിട്ടില്ല. അടിസ്ഥാനസൗകര്യമേഖലയിലും കാര്‍ഷികരംഗത്തും സംസ്ഥാനത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനൊപ്പം നമ്മുടെ ബൗദ്ധികമായ പുരോഗതി സാക്ഷാത്കരിക്കാനുള്ള ശ്രമമായാണ് താന്‍ കൃതിയെ കാണുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കൃതിയുടെ ഈ പതിപ്പില്‍ തമിഴ് സംസ്‌ക്കാരത്തിനും സാഹിത്യത്തിനും സവിശേഷ പ്രാധാന്യം നല്‍കുന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഐക്യത്തിന് കരുത്തേകാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയും. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും ബൗദ്ധിക പുരോഗതിക്കും കൃതി രാജ്യന്തര പുസ്തകോല്‍സവം സഹായിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രളയത്തെ അതിജീവിച്ച കേരളം ലോകത്തിനു തന്നെ മാതൃകയായെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രളയാനന്തര കാലത്ത് സാഹോദര്യത്തിലൂിയ പുതിയ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കൃതി പോലുള്ള മേളകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രഫ. എം കെ. സാനു ആമുഖ പ്രഭാഷണം നടത്തി. കൃതി കോ-ഓര്‍ഡിനേറ്റര്‍ ജോബി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ, പ്രഫ. കെ വി. തോമസ് എംപി, സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി സംസാരിച്ചു.പ്രമുഖ കഥാകൃത്ത് ടി പത്മനാഭനെ ഗവര്‍ണര്‍ ചടങ്ങില്‍ ആദരിച്ചു. സഹകരണ രജിസ്ട്രാര്‍ എസ് ഷാനവാസ് കൃതജ്ഞത രേഖപ്പെടുത്തി.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT