പുതിയ എഴുത്തുകാര്‍ക്ക് അവസരങ്ങള്‍ ഒരുക്കി കൃതി 2019
എഴുത്തുകാര്‍ക്ക് സ്വന്തം രചനകളുടെ സംക്ഷിപ്ത രൂപം പ്രസാധകരും ആസ്വാദകരുമടങ്ങുന്ന സദസ്സിനു മുന്നില്‍ അവതരിപ്പിക്കാന്‍ 20 മിനുറ്റ് സമയം ലഭിക്കും

കൊച്ചി:കൃതി 2019 രാജ്യാന്തര പുസ്തകോല്‍സവത്തിന്റെ ഭാഗമായി പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ടി 'പുസ്തക അവതരണ' അവസരങ്ങളൊരുക്കുന്നു. രചനകള്‍ക്ക് വേദികളും പ്രസാധകരെയും കണ്ടെത്താന്‍ സഹായിക്കുകയാണ് ലക്ഷ്യം.. എഴുത്തുകാര്‍ക്ക് സ്വന്തം രചനകളുടെ സംക്ഷിപ്ത രൂപം പ്രസാധകരും ആസ്വാദകരുമടങ്ങുന്ന സദസ്സിനു മുന്നില്‍ അവതരിപ്പിക്കാന്‍ 20 മിനുറ്റ് സമയം ലഭിക്കും. രചനയില്‍ താല്‍പര്യമുള്ള പ്രസാധകര്‍ക്ക് രചയിതാവിനോട് സംവദിക്കാനുള്ള അവസരങ്ങളുണ്ടാകും. കൊച്ചി മറൈന്‍ഡ്രൈവിലെ രാജ്യാന്തര പുസ്തകോല്‍സവ വേദിയില്‍, മാര്‍ച്ച് 11,16 ദിവസങ്ങളില്‍ ഉച്ചയ്ക്ക് 10 മുതല്‍ 12 വരെയുള്ള സമയമാണ് പുസ്തക അവതരണങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ രചനയുടെ സംക്ഷിപ്തരൂപവും ബയോഡാറ്റയും സഹിതം ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു. krithiyezhuth@gmail.com ; 9003174631,9446422968. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 6.
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT