കോഴിക്കോട് ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനം മൂലമെന്ന് പരാതി
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് ഹഫ്‌സത്തിന്റെ മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം മകള്‍ പലവട്ടം പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിയുമായി കുടുംബം. സ്ത്രീധന പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് പരാതി. മുറമ്പാത്തി കിഴക്കതില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഹഫ്സത്താണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. 20 വയസായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.
ഈ മാസം 20നാണ് ഹഫ്സത്തിനെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായ ഷിഹാബുദ്ദീനാണ് ഹഫ്സത്തിന്റെ ഭര്‍ത്താവ്. ഇയാളും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് ഹഫ്‌സത്തിന്റെ മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം മകള്‍ പലവട്ടം പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
2020 നവംബര്‍ 5നായിരുന്നു ഹഫ്സത്തിന്റെയും ഷിഹാബുദ്ദിന്റെയും വിവാഹം. മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞ് മകളെ പീഡിപ്പിച്ചെന്നും അമിതമായി ജോലികള്‍ ചെയ്യിച്ചെന്നും ഹഫസത്തിന്റെ മാതാവ് ആരോപിച്ചു. സംഭവത്തില്‍ തിരുവമ്പാടി പോലിസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
RELATED STORIES
'ഹിജാബിന് വിലക്ക്, ഗണേശ ചതുര്‍ത്ഥിക്ക് അനുമതി'; സ്കൂളുകളില്‍ ഗണേശ...
18 Aug 2022 4:38 AM GMTഓണക്കിറ്റിനായി നല്‍കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്‍...
18 Aug 2022 3:04 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്‍ച്ച
18 Aug 2022 2:45 AM GMTജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; ഗവര്‍ണര്‍ ബിജെപിയുടെ...
18 Aug 2022 2:16 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്
18 Aug 2022 1:17 AM GMTഷാജഹാന് വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
18 Aug 2022 1:00 AM GMT