കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍
പുലര്‍ച്ചെ രണ്ടരമണിയോടെ വീട്ടില്‍നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് ഇവരെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

X
NSH23 Feb 2021 1:38 AM GMT
കോഴിക്കോട്: ചെക്യാട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ചെക്യാട് കായലോട്ട് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിന്‍ എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടരമണിയോടെ വീട്ടില്‍നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് ഇവരെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഒരുമുറി പൂര്‍ണമായി കത്തിയ നിലയിലാണ്.
തീപ്പിടിത്തത്തിന് കാരണമെന്താണെന്ന് അറിവായിട്ടില്ല. നാലുപേരെയും കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലിസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീട്ടിലെ ജനല്‍ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. മുറിയിലെ ഗൃഹോപകരണങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്.
Next Story