Kerala

കൊട്ടാരക്കരയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പത്തനംതിട്ട കുമ്പഴ സ്വദേശി അല്‍ഫഹദ്, റാഷിദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കലയപുരം വില്ലേജ് ഓഫിസിന് സമീപം ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം.

കൊട്ടാരക്കരയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
X

കൊല്ലം: കൊട്ടാരക്കാര കലയപുരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശി അല്‍ഫഹദ്, റാഷിദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കലയപുരം വില്ലേജ് ഓഫിസിന് സമീപം ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. പെട്രോള്‍ പമ്പില്‍നിന്ന് പുറത്തേക്ക് വന്ന ജീപ്പില്‍ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അല്‍ഫാസ്, ബിജിത്ത് എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട നാലുപേരും പ്ലസ്ടു വിദ്യാര്‍ഥികളാണ്.

Next Story

RELATED STORIES

Share it