Kerala

കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി

റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് താമരശ്ശേരി കോടതി നീട്ടിയത്.

കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ജോളി ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളുടെയും റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് താമരശ്ശേരി കോടതി നീട്ടിയത്. ഈമാസം 16 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികില്‍സയിലുള്ള അമ്മയെ കാണാന്‍ പ്രജികുമാറിന് കോടതി അനുമതി നല്‍കി.

അതേസമയം, റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്‌ട്രേറ്റാണ് രഹസ്യമൊഴിയെടുക്കുക. വ്യാജ ഒസ്യത്ത് കേസില്‍ ജോളിയുടെ ഒപ്പും കൈയക്ഷരവും കോടതി തിങ്കളാഴ്ച രേഖപ്പെടുത്തും. അതിനിടെ ജോളിയെ വടകര എസ്പി ഓഫിസില്‍വച്ച് വീണ്ടും ചോദ്യം ചെയ്തു. ആല്‍ഫൈന്‍ വധക്കേസില്‍ പോലിസ് കസ്റ്റഡിയിലാണ് ജോളിയിപ്പോള്‍.

Next Story

RELATED STORIES

Share it