കൊച്ചി ജലമെട്രോ ഡിസംബറില്‍
50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജലമെട്രോയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും.
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായുള്ള കൊച്ചി ജലമെട്രോ (വാട്ടര്‍ മെട്രോ) അടുത്ത ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് കെഎംആര്‍എല്‍(കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍) എം ഡി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജലമെട്രോയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. അന്‍പത് പേര്‍ക്ക് സഞ്ചരിക്കാവുന്ന 55 ബോട്ടുകളും നൂറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകളുമാകും സര്‍വീസ് നടത്തുക. പൂര്‍ണമായും ശീതീകരിച്ച വൈദ്യുതി ഉപയോഗിച്ച ഓടിക്കാവുന്ന ബോട്ടുകളാകും സര്‍വീസിന് ഉപയോഗിക്കുക.
വൈഫൈ സൗകര്യവും ഉണ്ടാകും. ജല മെട്രോ പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് ഓടുന്ന രീതിയിലേക്ക് ബോട്ടുകള്‍ മാറുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. വേമ്പനാട് കായല്‍ സമ്പൂര്‍ണമായും കൈതപ്പുഴ, വരാപ്പുഴ കായലുകള്‍, കടമ്പ്രയാര്‍ എന്നിവ ജലമെട്രോയുടെ റൂട്ടുകളില്‍ പെടും. സംസ്ഥാന സര്‍ക്കാരിന്റെയും ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്‌ള്യുവിന്റെയും സംയുക്ത സംരംഭമാണ് കൊച്ചി ജല മെട്രോ. 576 കോടി രൂപ ജര്‍മന്‍ ബാങ്കില്‍ നിന്ന് ധനസഹായം ലഭിക്കും. ശേഷിക്കുന്ന 102 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. കെ എം ആര്‍ എല്ലിന് കീഴില്‍ സബ്‌സിഡറി കമ്പനി രൂപീകരിച്ചകളും ജല മെട്രോ നടത്തുക. കൊച്ചി മെട്രോയ്ക്ക് നല്‍കിയ പോലെ നികുതിയിളവ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കും.
തേവരയിലെ കാക്കനാടും ബോട്ട് യാര്ഡുകള് നിര്‍മ്മിക്കും. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി പ്രദേശത്തേക്ക് ജലമെട്രോ സര്‍വീസിന് തടസമായി നില്‍ക്കുന്ന ബ്രഹ്മപുരം പാലം 30 കോടി രൂപ ചെലവില്‍ ഉയരം കൂട്ടി പുനര്‍നിര്‍മ്മിക്കും. 76 കിലോമീറ്ററുകളില്‍ 16 റൂട്ടുകളാകും ജലമെട്രോയ്ക്ക് ഉണ്ടാവുക. 38 ജെട്ടികളാണ് തീരുമാനിച്ചിരുന്നതെങ്കിലും ഏഴ് ജെട്ടികള്‍ കൂടി നിര്‍മ്മിക്കാന്‍ ആലോചനയുണ്ട്. ഇതോടെ ആകെ ബോട്ട്‌ജെട്ടികളുടെ എണ്ണം 45 ആകും. 78 ബോട്ടുകളാകും സര്‍വീസ് നടത്തുക. നൂര്‍ പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടിനു നാലര കോടി രൂപ വീതവും അന്‍പത് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടിനു 2.6 കോടി വീതവുമാണ് നിര്‍മാണ ചെലവ്. ദ്വീപ് നിവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിലാകും ജല മെട്രോ. 2020 അവസാനത്തോടെ ജലമെട്രോ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നു മുഹമ്മ്ദ് ഹനീഷ് അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി നൂറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകള്‍ ഡിസംബറില്‍ സര്‍വീസ് ആരംഭിക്കും. 19 ബോട്ട് ജെട്ടികളും ആദ്യഘട്ടത്തില്‍ പൂര്‍ണ സജ്ജമാകും.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT