ബ്യൂടി പാര്‍ലര്‍ വെടിവെയ്പ് ; മുഖ്യ ആസൂത്രകന്‍ രവിപൂജാരിയുടെ അടുപ്പക്കാരന്‍ മോനായി
ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കിടിയില്‍ ഇയാള്‍ മോനായി എന്നപേരിലാണ് അറിയപ്പെടുന്നത്. എന്നല്‍ ഇയാളുടെ യാഥാര്‍ഥ പേര് മറ്റെന്തോ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.ഇയാളാണ് രവി പൂജാരിക്കു വേണ്ടി ബിലാലിനും വിപിനും ക്വട്ടേഷന്‍ നല്‍കിയത്.50 ലക്ഷം രൂപയായിരുന്നു വാഗ്ദാനം.

കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ രവി പൂജാരിമായി അടുത്ത ബന്ധമുള്ള കാസര്‍കോഡ് സ്വദേശി മോനായിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായ ബിലാല്‍, വിപിന്‍, ഇവര്‍ക്ക് തോക്കും വാഹനങ്ങളും എത്തിച്ചു നല്‍കിയ കലൂര്‍ പോണക്കര സ്വദേശി അല്‍ത്താഫ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചിരിക്കുന്നത്.ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കിടിയില്‍ ഇയാള്‍ മോനായി എന്നപേരിലാണ് അറിയപ്പെടുന്നത്. എന്നല്‍ ഇയാളുടെ യാഥാര്‍ഥ പേര് മറ്റെന്തോ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.ഇയാളാണ് രവി പൂജാരിക്കു വേണ്ടി ബിലാലിനും വിപിനും ക്വട്ടേഷന്‍ നല്‍കിയത്.50 ലക്ഷം രൂപയായിരുന്നു വാഗ്ദാനം.ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിനുള്ളില്‍ പ്രവേശിച്ച് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. മോനായിയുടെ നിര്‍ദേശ പ്രകാരം കലൂര്‍ പോണക്കര സ്വദേശിയായ അല്‍ത്താഫ് ആണ് ഇവര്‍ക്ക് മൂന്നു തോക്കുകളും ബൈക്കും ഏര്‍പ്പാടാക്കി നല്‍കിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ബിലാലും വിപിനും ബൈക്കില്‍ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറിനു മുന്നിലെത്തിയെങ്കിലും അകത്തു കടക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഇവര്‍ പുറത്തു നിന്നു വെടിയുതിര്‍ത്ത ശേഷം രക്ഷപെട്ടു. പറഞ്ഞതുപോലെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതിരുന്നതിനാല്‍ ഇവര്‍ക്ക് 45,000 രൂപ മാത്രമെ ലഭിച്ചുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്.മോനായി രവി പൂജാരിയുമായി അടുത്ത ബന്ധമുള്ളയാളാണാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ വിദേശത്താണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.കൊല്ലം സ്വദേശി ഡോക്ടര്‍ എന്നറിയപ്പെടുന്ന വ്യക്തിയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇയാളും വിദേശത്തേയക്ക് കടന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT