ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ് കേസ്: രവി പൂജാരിയെ സെനഗലില്‍ നിന്നും വിട്ടുകിട്ടുന്നതിനായി മൂന്ന് ദിവസത്തിനകം എന്‍സിബിസിക്ക് രേഖകള്‍ കൈമാറും
ബ്യുട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ത്തതുള്‍പ്പെടെ രവി പൂജാരയ്‌ക്കെതിരായ എല്ലാ കേസുകളും തെളിവുകളും ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നല്‍കിയാണ് കൈമാറുന്നത്. രവി പൂജാരയെ വിട്ടുകിട്ടുന്നതിന്റെ ഭാഗമായി നേരത്തെ അന്വേഷണ സംഘം എറണാകുളത്തെ കോടതിയില്‍ നൂറുപേജുള്ള പ്രാഥമിക കുറ്റപത്രം നല്‍കിയിരുന്നു.

കൊച്ചി: നടി ലീന മരിയ പോളിന്റെ എറണാകുളം കടവന്ത്രയിലെ ആഡംബര ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ സെനഗലില്‍ നിന്നും വിട്ടുകിട്ടുന്നതിനുള്ള രേഖകള്‍ മൂന്ന് ദിവസത്തിനകം ബംഗളുരുവിലെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയ്ക്ക് (എന്‍സിബി)കൈമാറുമെന്ന് അന്വേഷണ സംഘം. ബ്യുട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ത്തതുള്‍പ്പെടെ രവി പൂജാരയ്‌ക്കെതിരായ എല്ലാ കേസുകളും തെളിവുകളും ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നല്‍കിയാണ് കൈമാറുന്നത്. രവി പൂജാരയെ വിട്ടുകിട്ടുന്നതിന്റെ ഭാഗമായി നേരത്തെ അന്വേഷണ സംഘം എറണാകുളത്തെ കോടതിയില്‍ നൂറുപേജുള്ള പ്രാഥമിക കുറ്റപത്രം നല്‍കിയിരുന്നു. സെനഗലില്‍ അറസ്റ്റിലായ രവി പൂജാരിയെ രണ്ട് മാസംവരെയെ അവിടെ ജയിലില്‍ പാര്‍പ്പിക്കാനാകു. അതിനകം കോടതി രേഖകളും കേസുകളും കൈമാറണം. ദക്ഷിണേന്ത്യയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘങ്ങളെ ഏകോപിപ്പിക്കുന്നത് ബംഗളരുവിലെ എന്‍സിബിയാണ്. ഇവര്‍ വഴി വിദേശകാര്യ മന്ത്രാലയത്തിലേക്കും തുടര്‍ന്ന് സെനഗല്‍ എംബസിയിലേക്കും രേഖകള്‍ കൈമാറും. ഇവ സെനഗല്‍ പോലീസ് പരിശോധിച്ചശേഷമായിരിക്കും രവി പൂജാരിയെ വിട്ടുനല്‍കുക.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക് വെടിവച്ച കേസിലെ പ്രതികളെ സഹായിച്ചുവെന്ന് സംശയിക്കുന്ന ഡോക്ടറെ കൂടുതല്‍ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ പറഞ്ഞു. ഇയാള്‍ക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ട്. നടിയുടെ സുഹൃത്തുക്കളുമായും സൗഹൃദമുണ്ട്. ബ്യൂട്ടി പാര്‍ലറിന് നേരെ ആക്രമണമുണ്ടാകുമെന്ന് ആറ് ദിവസം മുമ്പ് ഷാഡോ പോലീസിന് വിവരം നല്‍കിയിരുന്നുവെന്നും ഇതേ ഡോക്ടറാണ് ആ വിവരം നല്‍കിയതെന്നും അറിയുന്നു.കഴിഞ്ഞ ഡിസംബര്‍ 15 നാണ് കടവന്ത്രയിലെ നടി ലീന മരിയ പോളിന്റെ ബ്യുട്ടി പാര്‍ലറിനു നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത ശേഷം രക്ഷപെട്ടത്. ഇവര്‍ രക്ഷപെടുന്നതിനു മുമ്പായി രവി പൂജാരിയുടെ പേര് പരാമര്‍ശിക്കുന്ന കടലാസു കഷണവും ഇവിടെ ഇട്ടിരുന്നു.നടി ലീന മരിയ പോള്‍ പോലീസിനു നല്‍കിയ മൊഴിയിലും രവി പൂജാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയുടെ പങ്ക് സ്ഥിരീകരിച്ചത്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT