Kerala

കേരളത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടില്‍ കൊണ്ടു പോയി വിറ്റ വാഹനം പോലിസ് സാഹസികമായി പിടിച്ചെടുത്തു

തമിഴ്‌നാട്ടിലെ ചെങ്കല്‍ പേട്ടില്‍ നിന്നും ഇന്നോവ ക്രിസ്റ്റ 400 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. പള്ളുരുത്തി സ്വദേശിയുടെ രണ്ട് ഇന്നോ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടിലേക്ക് കടത്തിയ സംഭവത്തില്‍ സൗത്ത് പോലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കുപ്രസിദ്ധകുറ്റവാളി മുല്ല എന്ന് വിളിക്കുന്ന മുഹമ്മദ് റാഫിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കടത്തിക്കൊണ്ടുപോയ വാഹനങ്ങളില്‍ ഒന്ന് വ്യാജ നമ്പറില്‍ ഓടുന്നതായി വിവരം ലഭിച്ചത്

കേരളത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടില്‍ കൊണ്ടു പോയി വിറ്റ വാഹനം പോലിസ് സാഹസികമായി പിടിച്ചെടുത്തു
X

കൊച്ചി: കേരളത്തില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടില്‍ എത്തിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കി വില്‍പന നടത്തുന്ന സംഘത്തില്‍ നിന്നും എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അതിസാഹസികമായി വാഹനം പിടിച്ചെടുത്തു.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു രൂപീകരിച്ചപ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ തമിഴ്‌നാട്ടിലെ ചെങ്കല്‍ പേട്ടില്‍ നിന്നും ഇന്നോവ ക്രിസ്റ്റ 400 കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടികൂടിയത്. പള്ളുരുത്തി സ്വദേശിയുടെ രണ്ട് ഇന്നോ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടിലേക്ക് കടത്തിയ സംഭവത്തില്‍ സൗത്ത് പോലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കുപ്രസിദ്ധകുറ്റവാളി മുല്ല വിളിക്കുന്ന മുഹമ്മദ് റാഫിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കടത്തിക്കൊണ്ടുപോയ വാഹനങ്ങളില്‍ ഒന്ന് തമിഴ്‌നാട്ടില്‍ NATIONAL ANTE CRIME & HUMAN RIGHTS COUNCIL OF INDIAഎന്നബോര്‍ഡും TN 07 CW 6005 എന്ന വ്യാജ രജിസ്‌ട്രേഷന്‍ നമ്പറും വച്ച് ഓടുന്നുണ്ട് എന്നും വാഹനം കോയമ്പത്തൂരില്‍ ഉണ്ടെന്നും ഉളള വിവരം ലഭിച്ചത്.

തുടര്‍ന്ന്എറണാകുളം എസിപി. വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്നും 400 കിലോമീറ്റര്‍ പിന്തുടര്‍ന്ന് ചെങ്കല്‍പേട്ട പോലിസ് സ്‌റ്റേഷന് സമീപത്തുനിന്നും വാഹനം സാഹസികമായിപിടികൂടിയത്.കടന്നുകളഞ്ഞപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലിസ് പറഞ്ഞു.നേരത്തെ കടത്തിക്കൊണ്ടുപോയ വാഹനങ്ങളില്‍ ഒന്ന് തമിഴ്‌നാട് മേട്ടുപ്പാളയം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നും ഇപ്രകാരം സൗത്ത് പോലീസ് പിടികൂടിയിരുന്നു.കടത്തിക്കൊണ്ടു പോകുന്ന വാഹനങ്ങളുടെഎന്‍ജിന്‍നമ്പറും ചെയ്‌സിസ് നമ്പറും വ്യാജമായി നിര്‍മിച്ച് വാഹനം കടത്തിയിരുന്നത്. ഇത്തരത്തിലുള്ള വലിയ സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.എറണാകുളം ടൗണ്‍ സൗത്ത് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം എസ് ഫൈസല്‍, എറണാകുളം എസിപി യുടെ സ്‌ക്വാഡിലെ എസ് ഐ ജോസി,എഎസ് ഐ അനില്‍കുമാര്‍,സീനിയര്‍ സിപിഒ ലാലന്‍ വിജയന്‍,സീനിയര്‍ സിപിഒ സനീപ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.പിടിച്ചെടുത്ത വാഹനം കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it