Kerala

പോലിസിന്റെ വെടിയുണ്ടകളും തോക്കും കാണാതായ സംഭവം: സിബി ഐ അന്വേഷണമാവശ്യപ്പെട്ട് ഹരജി

കേസില്‍ അന്വേഷണം പോലിസ് തന്നെ നടത്തുന്നത് കാര്യക്ഷമവും നീതിയുക്തവുമാകില്ല എന്നു ചൂണ്ടിക്കാണിച്ച് പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വെടിയുണ്ടകള്‍ കൈകാര്യം ചെയ്ത സ്റ്റോക് രജിസ്റ്ററുകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കുന്ന കാര്യത്തില്‍ അടിയന്തരമായി ഇടക്കാല ഉത്തരവിടണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പോലിസിന്റെ വെടിയുണ്ടകളും തോക്കും കാണാതായ സംഭവം: സിബി ഐ അന്വേഷണമാവശ്യപ്പെട്ട് ഹരജി
X

കൊച്ചി: സംസ്ഥാന പോലിസിന്റെ നിയന്ത്രണത്തിലുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേസില്‍ അന്വേഷണം പോലിസ് തന്നെ നടത്തുന്നത് കാര്യക്ഷമവും നീതിയുക്തവുമാകില്ല എന്നു ചൂണ്ടിക്കാണിച്ച് പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വെടിയുണ്ടകള്‍ കൈകാര്യം ചെയ്ത സ്റ്റോക് രജിസ്റ്ററുകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കുന്ന കാര്യത്തില്‍ അടിയന്തരമായി ഇടക്കാല ഉത്തരവിടണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് നിലവില്‍ കേരള പോലിസിനുള്ളതെന്നും പ്രതികളെ പിടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരന്‍ പറയുന്നു.കേരളാ പോലിസിന്റെ 25 തോക്കുകളും 12,061 വെടിയുണ്ടകളും കാണ്‍മാനില്ലെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് തോക്കും വെടിയുണ്ടയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പേരൂര്‍ക്കട സ്റ്റേഷനില്‍ കമാന്‍ഡന്റ് പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ 1996 മുതല്‍ 2018 വരെ ആയുധങ്ങളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന 11 പോലിസുകാരെ പ്രതികളാക്കി കേസെടുത്തിരുന്നു. കേസില്‍ 2019 ഏപ്രില്‍ മൂന്നിനാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it