Kerala

എംപി ഫണ്ട് തടഞ്ഞുവെച്ച സംഭവം: കേന്ദ്ര സര്‍ക്കാര്‍ സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യണമെന്ന് ഹൈക്കോടതി

കേന്ദ്ര സര്‍ക്കാറിന്റെ നടപടി ചോദ്യം ചെയ്തു കേരള ഹൈകോടതിയില്‍ എഎം ആരിഫ് എംപി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

എംപി ഫണ്ട് തടഞ്ഞുവെച്ച സംഭവം:  കേന്ദ്ര സര്‍ക്കാര്‍ സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യണമെന്ന് ഹൈക്കോടതി
X

കൊച്ചി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായ 2.5 കോടി രൂപ ഉത്തരവൊന്നുമില്ലാതെ തടഞ്ഞുവെച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യണമെന്ന് കേരള ഹൈക്കോടതി. കേന്ദ്ര സര്‍ക്കാറിന്റെ നടപടി ചോദ്യം ചെയ്തു കേരള ഹൈകോടതിയില്‍ എഎം ആരിഫ് എംപി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. എ എം ആരിഫ് എംപിയ്ക്ക് വേണ്ടി അഡ്വ. രശ്മിത രാമചന്ദ്രന്‍ ഹാജരായി.

എംപിമാരുടെ പ്രദേശിക വികസന ഫണ്ടുകള്‍ പിന്‍വലിക്കുന്നത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നും, സഭ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഭരണ കേന്ദ്രീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമേയ നോട്ടിസില്‍ എം.പി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it