കേരളത്തിൽ മദ്യത്തിന് വില കൂട്ടി; ബസ്സ് ചാർജ് വർധിക്കും
സർക്കാർ ജീവനക്കാർക്കുള്ള ബസ് സർവീസിന് നിലവിലെ ചാർജിന്റെ ഇരട്ടി ചാർജാകും ഉണ്ടാകുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇന്ധനവിലയ്ക്ക് ആനുപാതികമാണ് ടിക്കറ്റ് ചാർജ്. പൊതുജനങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിൽ മദ്യത്തിന് വില 10 ശതമാനം മുതൽ 35 ശതമാനം വരെ സെസ് ഏർപ്പെടുത്തി. ബാറുകളിലൂടെ മദ്യം പാഴ്സൽ നൽകും. വെർച്വൽ ക്യൂവിനും അനുമതി നൽകി. ബസ്സ് ചാർജ് വർധിപ്പിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിരോധത്തിനായി ഇത്തരത്തിൽ സെസ് ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില കുത്തനെ ഉയർന്നു. പുതുക്കിയ വിലയും നിലവിൽ വന്നു. ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമാണ് സെസ് ഏർപ്പെടുത്തിയത്.
അതേസമയം ബസ്സ് ചാർജ് വർധിപ്പിക്കാനും തീരുമാനമായി. സർക്കാർ ജീവനക്കാർക്കുള്ള ബസ് സർവീസിന് നിലവിലെ ചാർജിന്റെ ഇരട്ടി ചാർജാകും ഉണ്ടാകുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇന്ധനവിലയ്ക്ക് ആനുപാതികമാണ് ടിക്കറ്റ് ചാർജ്. പൊതുജനങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 25 പേർക്ക് മാത്രമേ ഒരു ബസിൽ യാത്ര അനുവദിക്കുകയുള്ളൂ. ഐഡികാർഡ് പരിശോധിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥരെ ബസിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും ഗതാഗതമന്ത്രി പറഞ്ഞു.
പൊതുഗതാഗതം ആരംഭിക്കുമ്പോൾ ബസ് ചാർജ് വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നിശ്ചിത കാലയളവിലേക്കായിരിക്കും വർധന. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുഗതാഗതം ആരംഭിച്ചാൽ കൊണ്ടുപോകാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണത്തിൽ പരിമിതിയുണ്ട്. 25 യാത്രക്കാരെ മാത്രമേ ഒരുസമയം കൊണ്ടുപോകാൻ സാധിക്കൂ. അത് കെഎസ്ആർടിസിക്കും സ്വകാര്യ ബസ് ഉടമകൾക്കും വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്.
സാധാരണ ബസ് സർവീസിൽ നാൽപതോളം സീറ്റിങ് കപ്പാസിറ്റിയും അതിനൊപ്പം യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനും സാധിക്കുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് സാധിക്കില്ല. പരമാവധി 25 യാത്രക്കാരെ ഇരുത്തിക്കൊണ്ടുപോകാൻ മാത്രമേ സാധിക്കൂ. ആ ഒരു സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കുക മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ നിലപാട്.
RELATED STORIES
ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTകേരളത്തിന്റെ വികസനം തടയാന്‍ ഇഡി ശ്രമിക്കുന്നു: മുഖ്യമന്ത്രി
13 Aug 2022 8:27 AM GMTപുതിയ കടപ്പുറം സ്വദേശിയെ കാണാനില്ല
13 Aug 2022 8:17 AM GMTഹര് ഘര്‍ തിരംഗ: വീടുകളില്‍ ദേശീയ പതാക രാത്രി താഴ്ത്തണമെന്നില്ല
13 Aug 2022 8:08 AM GMTസമരത്തില്‍ നിന്ന് പിന്മാറണം; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം...
13 Aug 2022 7:56 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMT