- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതി വെളിപ്പെടുത്തൽ നടത്തിയത് യൂട്യൂബ് ചാനലിലൂടെ; പങ്കാളിയെ പങ്കുവെക്കലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
കപ്പിൾസ് മീറ്റ് എന്ന സ്വാപ്പിങ് ഗ്രൂപ്പുകളിൽ ഇയാൾ സജീവമായിരുന്നു. തന്നെ സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഭർത്താവ് നിർബന്ധിച്ചതായും യുവതി പറയുന്നു.

കൊച്ചി: സ്വാപ്പിങ്ങിന് (പങ്കാളിയെ പങ്കുവെയ്ക്കൽ) ഇരയായ ചങ്ങനാശേരി സ്വദേശിനി സംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തൽ നടത്തിയത് യൂട്യൂബ് ചാനലിലൂടെ. ഇതോടെയാണ് കേരളത്തിൽ സജീവമായ സ്വാപ്പിങ്ങ് റാക്കറ്റിനെക്കുറിച്ചുള്ള വിവരം പുറത്തായത്.
ഭർത്താവ് തന്നെ മറ്റുള്ളവർക്ക് കാഴ്ചവെച്ചെന്നു കാണിച്ച് ചങ്ങനാശേരി സ്വദേശിയായ യുവതിയാണ് പോലിസിൽ പരാതി നൽകിയത്. കറുകച്ചാൽ സ്റ്റേഷൻ പരിധിയിലും മറ്റ് സ്ഥലങ്ങളിലുമെത്തിച്ച് ഭർത്താവ് തന്റെ സാമൂഹിക മാധ്യമ സുഹൃത്തുക്കൾക്ക് നിർബന്ധിച്ച് കൈമാറിയെന്നാണ് യുവതിയുടെ മൊഴി.
പരാതിക്കാരിയും ഭർത്താവും അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ആദ്യ കുട്ടിക്ക് മൂന്ന് വയസ് തികയുന്നതുവരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ദുബയിലായിരുന്ന ഭർത്താവ് മടങ്ങിയെത്തിയ ശേഷമാണ് സ്വഭാവത്തിൽ മാറ്റം കണ്ടുതുടങ്ങിയത്. കപ്പിൾസ് മീറ്റ് എന്ന സ്വാപ്പിങ് ഗ്രൂപ്പുകളിൽ ഇയാൾ സജീവമായിരുന്നു. തന്നെ സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഭർത്താവ് നിർബന്ധിച്ചതായും യുവതി പറയുന്നു.
വഴങ്ങിയില്ലെങ്കിൽ കുടുംബക്കാരുടേയും യുവതിയുടേയും പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തി. നിർബന്ധത്തിനു വഴങ്ങി പലകുറി പ്രകൃതിവിരുദ്ധ പീഡനം നേരിട്ടു. തന്നെ മറ്റൊരാൾക്കൊപ്പം അയച്ചാൽ മാത്രമേ ഭർത്താവിന് അയാളുടെ പങ്കാളിയെ കിട്ടുകയുള്ളൂ എന്നതിനാൽ വലിയ തോതിൽ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു.
ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ആപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനം. സംഘത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികൾ അംഗങ്ങളാണ്. ഡോക്ടർമാർ, അഭിഭാഷകർ അടക്കമുള്ളവർ സംഘത്തിൽ സജീവമാണ്. നിലവിൽ 25 പേർ കറുകച്ചാൽ പോലിസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളുടെ ഫോണുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക അന്വേഷണം നടത്തുമെന്ന് പോലിസ് വ്യക്തമാക്കി.
കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായത്. പ്രതികളുടെ വിവരങ്ങൾ പോലിസ് പുറത്തുവിട്ടിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















