Kerala

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; സംസ്ഥാനത്ത് 1061 സ്ഥാനാര്‍ത്ഥികള്‍

പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയാണ് ഇന്ന് നടത്തിയത്.

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; സംസ്ഥാനത്ത് 1061 സ്ഥാനാര്‍ത്ഥികള്‍
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 1061 സ്ഥാനാർത്ഥികളാണ് മൽസര രംഗത്തുള്ളത്.

പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയാണ് ഇന്ന് നടത്തിയത്. പത്രികകൾ 22 വരെ പിൻവലിക്കാൻ സമയമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഏപ്രിൽ ആറിനാണ് തിരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.

Next Story

RELATED STORIES

Share it