Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു; താത്കാലിക ബൂത്തുകള്‍ മാര്‍ച്ച് 15 മുമ്പ് സജ്ജമാവും

റാമ്പുകള്‍, ടോയ്‌ലറ്റുകള്‍, വൈദ്യുതി, വെള്ളം, സൈനേജുകള്‍, പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും പ്രത്യേക കവാടങ്ങള്‍, ആവശ്യമായ ഫര്‍ണിച്ചറുകള്‍, ഹെല്‍പ്പ് ഡസ്‌ക് എന്നിവ ബൂത്തുകളില്‍ സജ്ജമാക്കണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പ്: തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു; താത്കാലിക ബൂത്തുകള്‍ മാര്‍ച്ച് 15 മുമ്പ് സജ്ജമാവും
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ കോട്ടയം ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ ജില്ലാ കലര്‍ എം അഞ്ജന അറിയിച്ചു. ജില്ലയിലെ 842 ഓക്‌സിലിയറി പോളിങ് ബൂത്തുകളില്‍ 59 എണ്ണം താത്കാലികമായി സജ്ജമാക്കേണ്ടവയാണ്. ഇവയുടെ നിര്‍മാണം മാര്‍ച്ച് 15ഓടെ പൂര്‍ത്തിയാകും. പുതിയ ബൂത്തുകള്‍ വോട്ടര്‍മാര്‍ക്ക് പരിചിതമാകുന്നതിന് വേണ്ടിവരുന്ന സമയം കൂടി കണക്കിലെടുത്താണ് ഇവ നേരത്തെ തയ്യാറാക്കുന്നത്.

റാമ്പുകള്‍, ടോയ്‌ലറ്റുകള്‍, വൈദ്യുതി, വെള്ളം, സൈനേജുകള്‍, പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും പ്രത്യേക കവാടങ്ങള്‍, ആവശ്യമായ ഫര്‍ണിച്ചറുകള്‍, ഹെല്‍പ്പ് ഡസ്‌ക് എന്നിവ ബൂത്തുകളില്‍ സജ്ജമാക്കണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമെ മാസ്‌ക്, ഗ്ലൗസ് കോര്‍ണറുകളും ഒരുക്കേണ്ടതുണ്ട്. റാമ്പുകള്‍ ആവശ്യമുള്ള ബൂത്തുകളില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ രണ്ടുദിവസം മുമ്പ് ഹെല്‍പ്പ് ഡസ്‌കും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തും. വേണ്ടത് 150 ഓളം ബയോ ടോയ്‌ലറ്റുകള്‍ ജില്ലയിലെ പോളിങ് ബൂത്തുകളോടനുബന്ധിച്ച് 150 ഓളം ബയോ ടോയ്‌ലറ്റുകള്‍ വേണ്ടതുണ്ട്. ജില്ലാ ശുചിത്വമിഷന്‍ മുഖേനയാണ് ഇവ സജ്ജീകരിക്കുക. വോട്ടെടുപ്പിന് മുമ്പ് എല്ലാ പോളിങ് കേന്ദ്രങ്ങളും അണുവിമുക്തമാക്കുകയും ടോയ്‌ലറ്റുകള്‍ ശുചീകരിക്കുകയും ചെയ്യും.

ആള്‍ക്കൂട്ട നിയന്ത്രണത്തിന് പ്രത്യേക ക്രമീകരണം

കൂടുതല്‍ പോളിങ് ബൂത്തുകളുള്ള കേന്ദ്രങ്ങള്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി സ്റ്റുഡന്റ് പോലിസ് കേഡറ്റുകളുടെയും വളണ്ടിയര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തും.

തപാല്‍ വോട്ട്; അപേക്ഷാഫോറം വിതരണം തുടങ്ങി

ഭിന്നശേഷിക്കാര്‍ക്കും എണ്‍പതു വയസിനു മുകളിലുള്ളവര്‍ക്കും കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള 12 ഡി ഫോറത്തിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷി, കൊവിഡ് പോസിറ്റീവ്, ക്വാറന്റൈന്‍ വിഭാഗങ്ങളില്‍പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മുന്‍കൂട്ടി വാങ്ങിവയ്‌ക്കേണ്ടതാണ്.

തപാല്‍ വോട്ടിന് അര്‍ഹരെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്കു മാത്രമാണ് ബിഎല്‍ഒമാര്‍ 12 ഡി ഫോറം നല്‍കുക. പൂര്‍ണമായും പൂരിപ്പിച്ച 12 ഡി ഫോറം തിരിച്ചുനല്‍കുന്നവരുടെ പേരിനൊപ്പം വോട്ടര്‍ പട്ടികയില്‍ തപാല്‍ വോട്ട് എന്ന് മാര്‍ക്കുചെയ്യും. ഇവര്‍ക്ക് പിന്നീട് പോളിങ് ബൂത്തില്‍ പോയി വോട്ടുചെയ്യാനാവില്ല.

40 ക്രിട്ടിക്കല്‍ ബൂത്തുകള്‍; വള്‍നറബിള്‍ 22

ജില്ലയില്‍ പ്രശ്‌നസാധ്യതയുള്ള ക്രിട്ടിക്കല്‍ വിഭാഗത്തില്‍ വരുന്ന 40 പോളിങ് ബൂത്തുകളും വള്‍നറബിള്‍ വിഭാഗത്തിലുള്ള 22 ബൂത്തുകളുമാണുള്ളത്. ഇവ ഉള്‍പ്പെടെ ജില്ലയിലെ 1203 ബൂത്തുകളിലെ പോളിങ് നടപടിക്രമങ്ങള്‍ വെബ്കാസ്റ്റിങ് നടത്തും.

പോളിങ് ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ എത്തുന്നത് മുതലുള്ള നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കാണാന്‍ കഴിയുംവിധമുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വെബ് കാസ്റ്റിങ് സാധ്യമല്ലാത്ത ബൂത്തുകളില്‍ റെക്കോര്‍ഡിങ്ങുള്ള സിസി ടിവി സജ്ജമാക്കും.

Next Story

RELATED STORIES

Share it