സംസ്ഥാനത്ത് അക്രമം തുടരുന്നു; കൂത്തുപറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരേ ബോംബേറ്, കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനുനേരേ കല്ലേറ്
കണ്ണൂര്‍: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നു. കൂത്തുപറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റ് സഹദേവന്റെ വീടിനു നേരെ ബോംബേറുണ്ടായി. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. കണ്ണൂര്‍ കടവത്തൂരില്‍ സിപിഎം- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്.
സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. ഹരിപ്പാടും കായംകുളത്തും സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം തുടരുകയാണ്. കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ കല്ലേറും പടക്കമേറുമുണ്ടായി. കൊല്ലം കടയ്ക്കലാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നു. എറിയാന്‍ വന്നവരുടെ കൈയിലിരുന്നും പടക്കംപൊട്ടി. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT