എറണാകുളം ജില്ലയില്‍ 74.14%പോളിംഗ്; കൂടുതല്‍ കുന്നത്ത്‌നാട്,കുറവ് എറണാകുളത്ത്
ആകെയുള്ള 2649340 വോട്ടര്‍മാരില്‍ 1974358 ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 1295142 പുരുഷ വോട്ടര്‍മാരില്‍ 991308ആളുകളും ( 76.53%)1354171 വനിതാ വോട്ടര്‍മാരില്‍ 973040 വനിതകളും ( 71.85%)ജില്ലയില്‍ സമ്മതിദാനം വിനിയോഗിച്ചു. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിലെ 27 വോട്ടര്‍മാരില്‍ 10 പേര്‍ വോട്ട് രേഖപ്പെടുത്തി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇന്ന് വൈകീട്ട് 8.45വരെയുള്ള കണക്കു പ്രകാരം എറണാകുളം ജില്ലയില്‍ 74.14%പോളിംഗ്. ആകെയുള്ള 2649340 വോട്ടര്‍മാരില്‍ 1974358 ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 1295142 പുരുഷ വോട്ടര്‍മാരില്‍ 991308ആളുകളും ( 76.53%)1354171 വനിതാ വോട്ടര്‍മാരില്‍ 973040 വനിതകളും ( 71.85%)ജില്ലയില്‍ സമ്മതിദാനം വിനിയോഗിച്ചു. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിലെ 27 വോട്ടര്‍മാരില്‍ 10 പേര്‍ വോട്ട് രേഖപ്പെടുത്തി. പോസ്റ്റല്‍ വോട്ടുകളുടെ കണക്കുകള്‍ ഉള്‍പ്പെടാതെയാണ് ജില്ലയില്‍ 74.12% പോളിംഗ്.
ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 151993 ആളുകള്‍ (80.99%)ഇവിടെ വോട്ടെടുപ്പില്‍ പങ്കാളികളായി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ മണ്ഡലം എറണാകുളം ആണ്. 108448 ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 65.91 ആണ് ഇവിടെ വോട്ടിംഗ് ശതമനം.ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ബൂത്തിലെത്തിയതും കുന്നത്തുനാട് മണ്ഡലത്തിലാണ്. 79.45 ശതമാനം സ്ത്രീകളും ഇവിടെ വോട്ടെടുപ്പില്‍ പങ്കാളികളായി. 82.55 ശതമാനം പുരുഷന്മാരും മണ്ഡലത്തില്‍ വോട്ട് ചെയ്യാനായി ബൂത്തിലെത്തി.
പുലര്‍ച്ചെ അഞ്ചരക്കു ആരംഭിച്ച മോക്ക് പോളിംഗിനു ശേഷം ജില്ലയിലെ 3899 ബൂത്തുകളിലും രാവിലെ ഏഴിനു തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മോക്ക് പോളിംഗിനു മുമ്പേ തന്നെ തകരാര്‍ കണ്ടെത്തിയ വിവിധ ബൂത്തുകളിലെ 12 ബാലറ്റ് യൂനിറ്റുകളും 22 കണ്‍ട്രോള്‍ യൂനിറ്റുകളും 24 വിവി പാറ്റുകളും മാറ്റി നല്‍കി. മോക്ക് പോളിംഗിന്റെ സമയത്ത് തകരാറിലായ 24 ബാലറ്റ് യൂനിറ്റുകളും 29 കണ്‍ട്രോള്‍ യൂനിറ്റുകളും 43 വിവി പാറ്റുകളും മാറ്റി പകരം യൂനിറ്റുകള്‍ എത്തിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ആരംഭിച്ചതിനു ശേഷം വിവിധ ബൂത്തുകളില്‍ തകരാറിലായ 11 ബാലറ്റ് യൂനിറ്റുകളും 11 കണ്‍ട്രോള്‍ യൂനിറ്റുകളും 46 വിവി പാറ്റുകളും മാറ്റി സ്ഥാപിച്ച് വോട്ടെടുപ്പ് പൂര്‍ത്തിയാക്കി.ഏറ്റവും കുറവ് വോട്ടര്‍മാരുള്ള കുന്നത്തുനാട് മണ്ഡലത്തിലെ സാല്‍വേഷന്‍ ആര്‍മി കമ്യൂണിറ്റി ഹാള്‍ വരിക്കോലി പോളിംഗ് സ്റ്റേഷനില്‍ 6 പേര്‍ സമ്മതിദാനം വിയോഗിച്ചു. 13 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
വോട്ടര്‍പട്ടികയില്‍ പേരുള്ളവരും പോളിംഗ് സ്റ്റേഷന്‍ പരിധിയില്‍ താമസമില്ലാത്തവരുമായ എഎസ്ഡി വിഭാഗത്തില്‍ ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ആകെ വോട്ടുകള്‍ 5062 ആണ്.എഎസ്ഡി വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവുമധികം വോട്ടുകള്‍ രേഖപ്പെടുത്തിയത് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലാണ്. 700 വോട്ടുകള്‍ . ഏറ്റവും കുറവ് കോതമംഗലം മണ്ഡലത്തിലാണ്. 56 വോട്ടുകള്‍. മറ്റ് നിയോജക മണ്ഡലങ്ങളും രേഖപ്പെടുത്തിയ വോട്ടുകളും യഥാക്രമം. പെരുമ്പാവൂര്‍ 356, അങ്കമാലി 240, ആലുവ 470, കളമശ്ശേരി 277, പറവൂര്‍ 263, വൈപ്പിന്‍ 168, കൊച്ചി 297, തൃക്കാക്കര 504, കുന്നത്തുനാട് 340, എറണാകുളം 494, മൂവാറ്റുപുഴ 561, പിറവം 340 എന്നിങ്ങനെയാണ്.ജില്ലയിലെ വനപ്രദേശങ്ങളിലുള്ള വിദൂര പോളിംഗ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടുന്ന കോതമംഗലം നിയോജക മണ്ഡലത്തിലെ താലുംകണ്ടം പോളിംഗ് സ്റ്റേഷനില്‍ 89.21 ശതമാനം പേര്‍ വോട്ടുചെയ്തു. കോതമംഗലം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തലവച്ചപാറ, കുഞ്ചിപ്പാറ പോളിംഗ് സ്റ്റേഷനുകളില്‍ 36.34, 31.52 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെങ്ങന്‍ചുവട് ആദിവാസി കോളനിയില്‍ 75.30 ശതമാനം പേരും വോട്ടുചെയ്തു.
പെരുമ്പാവൂര്‍ - 76.32,അങ്കമാലി- 76.08,ആലുവ - 75.39,കളമശേരി - 75.83,പറവൂര്‍ - 77.15,വൈപ്പിന്‍ - 74.72,കൊച്ചി- 69.81,തൃപ്പൂണിത്തുറ - 73.11,എറണാകുളം- 65.91,തൃക്കാക്കര - 69.27,കുന്നത്തുനാട് - 80.99,പിറവം - 72.46,മുവാറ്റുപുഴ - 73.53,കോതമംഗലം - 76.77 എന്നിങ്ങനെയാണ് 8.45 വരെ ലഭ്യമായ പോളിംഗ് ശതമാനം.അന്തിമ കണക്കില്‍ മാറ്റം വരും
RELATED STORIES
മീററ്റില് സാക്കിര് കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില് ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര് ടൈറ്റന്സിനും ട്രിവാന്ഡ്രം...
14 Sep 2024 6:42 PM GMTഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര് ലീഗ് കേരളയിലെ മലബാര് ഡെര്ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMT