Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: ആബ്‌സെന്റീ വോട്ടര്‍മാര്‍ക്ക് നാളെ മുതല്‍ വോട്ടുചെയ്യാം

നിയമസഭാ തിരഞ്ഞെടുപ്പ്: ആബ്‌സെന്റീ വോട്ടര്‍മാര്‍ക്ക് നാളെ മുതല്‍ വോട്ടുചെയ്യാം
X

കോട്ടയം: ജില്ലയിലെ അവശ്യസേവന വിഭാഗങ്ങളില്‍പെട്ടവര്‍ ഒഴികെയുള്ള ആബ്‌സെന്റീ വോട്ടര്‍മാര്‍ക്ക് നാളെ മുതല്‍ താമസസ്ഥലത്തുവച്ചുതന്നെ തപാല്‍ വോട്ടുചെയ്യാം. 80 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് തപാല്‍ ബാലറ്റുകള്‍ എത്തിക്കുന്നതിനായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 192 പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. രണ്ട് പോളിങ് ഓഫിസര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥന്‍, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഓരോ സംഘവും. കോട്ടയം മിനി സിവില്‍ സ്‌റ്റേഷനു സമീപം എന്‍എസ്എസ്എല്‍പി സ്‌കൂളില്‍ രാവിലെ 9.30ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എം അഞ്ജന തപാല്‍ പോളിങ് സംഘങ്ങളെ യാത്രയയ്ക്കും.

പാലാ24, കടുത്തുരുത്തി24, വൈക്കം13, ഏറ്റുമാനൂര്‍20, കോട്ടയം15, പുതുപ്പള്ളി24, ചങ്ങനാശേരി 16, കാഞ്ഞിരപ്പള്ളി25, പൂഞ്ഞാര്‍ 31 എന്നങ്ങനെയാണ് ഓരോ മണ്ഡലത്തിലേക്കും നിയോഗിക്കപ്പെട്ടിട്ടുള്ള പോളിംഗ് സംഘത്തിന്റെ എണ്ണം. വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിച്ചശേഷമായിരിക്കും ഇവര്‍ വീടുകളില്‍ എത്തുക. ഏജന്റുമാരെ നിയോഗിക്കുന്നതിനായി സ്ഥാനാര്‍ഥികള്‍ക്കും നേരത്തെ വിവരം നല്‍കും. സന്ദര്‍ശന വേളയില്‍ വോട്ടര്‍ സ്ഥലത്തില്ലെങ്കില്‍ ഒരവസരം കൂടി നല്‍കും. വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം സൂക്ഷിച്ച് നടത്തുന്ന എല്ലാ നടപടിക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും.

തപാല്‍ വോട്ട് അനുവദിക്കപ്പെട്ടവര്‍ക്ക് ഏപ്രില്‍ ആറിന് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയില്ല. അവശ്യ സേവന വിഭാഗങ്ങളിലെ ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് മാര്‍ച്ച് 28 മുതല്‍ 30 വരെ നടക്കും. ഓരോ മണ്ഡലത്തിലും സജ്ജീകരിക്കുന്ന തപാല്‍ വോട്ടിംഗ് കേന്ദ്രത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. വോട്ടു ചെയ്യാന്‍ എത്തുമ്പോള്‍ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം. അവശ്യസേവന വിഭാഗങ്ങളിലെ ആബ്‌സെന്റീ വോട്ടര്‍മാര്‍ക്കായി ഓരോ നിയോജക മണ്ഡലത്തിലും സജ്ജമാക്കുന്ന തപാല്‍ വോട്ടിങ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.

മണ്ഡലം, പോളിങ് സ്റ്റേഷന്‍ എന്ന ക്രമത്തില്‍.

പാലാ- കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ

കടുത്തുരുത്തി- സെന്റ് മേരീസ് ബോയ്‌സ് എല്‍പിഎസ് കുറവിലങ്ങാട്

വൈക്കം- സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്എസ്എസ് വൈക്കം

ഏറ്റുമാനൂര്‍- സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ

കോട്ടയം- ബേക്കര്‍ മെമ്മോറിയല്‍ എല്‍പിഎസ് കോട്ടയം

പുതുപ്പള്ളി- പിടിഎം എച്ച്എസ്എസ് വെള്ളൂര്‍ പാമ്പാടി

ചങ്ങനാശേരി- ഗവണ്‍മെന്റ് മുഹമ്മദന്‍സ് യുപിഎസ് ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി- ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വാഴൂര്‍

പൂഞ്ഞാര്‍- സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളജ് ആനക്കല്ല്

കോട്ടയം ജില്ലയില്‍ 28939 ആബ്‌സെന്റീ വോട്ടര്‍മാര്‍

കോട്ടയം ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്‌സെന്റീ വോട്ടര്‍മാര്‍ 28939 പേര്‍. ഇതില്‍ 23814 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍3314, കൊവിഡ് രോഗികളും ക്വാറന്റയിനില്‍ കഴിയുന്നവരും54, അവശ്യ സേവന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍1757 എന്നിങ്ങിനെയാണ് വിവിധ മേഖലകളില്‍നിന്നുള്ള അബ്‌സെന്റീ വോട്ടര്‍മാരുടെ എണ്ണം. പാലാ നിയോജക മണ്ഡലത്തിലാണ് അബ്‌സെന്റീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍4168 പേര്‍.

നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കപ്പെട്ട 12 ഡി അപേക്ഷാ ഫോറം വരണാധികാരികള്‍ പരിശോധിച്ചശേഷം ഇത്രയും വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് വീടുകളില്‍വച്ചുതന്നെ തപാല്‍ വോട്ടുചെയ്യാനാവും. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങള്‍ ഇവരുടെ പക്കലെത്തും.

അവശ്യസേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് ഓരോ മണ്ഡലത്തിലും സജ്ജമാക്കുന്ന കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുക.

ഓരോ നിയോജക മണ്ഡലത്തിലെയും ആബ്‌സെന്റീ വോട്ടര്‍മാരുടെ പട്ടിക ചുവടെ.

മണ്ഡലം, ഭിന്നശേഷിക്കാര്‍, 80 വയസിന് മുകളിലുള്ളവര്‍, കോവിഡ് രോഗികള്‍, അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍.

പാലാ- 516, 3474, 9, 169, 4168

കടുത്തുരുത്തി- 502, 3362, 8, 176, 4048

വൈക്കം-462, 1856, 4, 451, 2773

ഏറ്റുമാനൂര്‍- 448, 3071, 8, 203, 3730

കോട്ടയം-319, 2160, 1, 158, 2638

പുതുപ്പള്ളി-286, 2781, 7, 126, 3200

ചങ്ങനാശേരി- 309, 2241, 9, 109, 2668

കാഞ്ഞിരപ്പള്ളി-225, 2562, 8, 203, 2998

പൂഞ്ഞാര്‍-247, 2307, 0, 162, 2716

Next Story

RELATED STORIES

Share it