Kerala

കേര ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ നിരോധിച്ചു

കേര ക്ലാസിക്, കേര ക്യൂന്‍, ഗ്രാന്റ് കുറ്റിയാടി, കേര പ്രൗഡ്, കേര ഭാരത് തുടങ്ങിയ ബ്രാന്റുകളും നിരോധിച്ചിട്ടുണ്ട്

കേര ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ നിരോധിച്ചു
X
കല്‍പറ്റ: പാലക്കാട് ആഫിയ കോക്കനട്ട് ഓയില്‍ മില്‍ എന്ന സ്ഥാപനം ഉല്‍പാദിപ്പിച്ച് പായ്ക്ക് ചെയ്ത കേര ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ വയനാട് ജില്ലയില്‍ നിരോധിച്ചു. നിലവാരമില്ലാത്തതും തെറ്റായ ബ്രാന്‍ഡോട് കൂടിയതുമാണെന്ന ഫുഡ് അനലിസ്റ്റിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമം 2006 ലെ വകുപ്പുകളനുസരിച്ചാണ് നടപടി. കൂടാതെ പാലക്കാട് ജില്ലയിലുളള ആഫിയ കോക്കനട്ട് മില്ലില്‍ നിന്നു ഉല്‍പാദിപ്പിച്ച് പായ്ക്കുചെയ്ത് വിതരണം നടത്തിയിരുന്ന കേര ക്ലാസിക്, കേര ക്യൂന്‍, ഗ്രാന്റ് കുറ്റിയാടി, കേര പ്രൗഡ്, കേര ഭാരത് തുടങ്ങിയ ബ്രാന്റുകളും നിരോധിച്ചിട്ടുണ്ട്. അതോടൊപ്പം സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സും(ലൈസന്‍സ് നമ്പര്‍ 11316009000742) റദ്ദാക്കിയതായി ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. മായം കലര്‍ന്നതും ഗുണനിലവാരമില്ലാത്തതുമായ വെളിച്ചെണ്ണകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ പി ജെ വര്‍ഗീസ് അറിയിച്ചു.



Next Story

RELATED STORIES

Share it