Kerala

കരിപ്പൂരിൽ സ്വർണം കട്ട കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

കണ്ണൂർ പയ്യന്നൂരിനടുത്ത് അരവഞ്ചാലിൽ നിന്നാണ് അർജുൻ ആയങ്കിയെ പോലിസ് അറസ്റ്റ് ചെയ്തത്.

കരിപ്പൂരിൽ സ്വർണം കട്ട കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ
X

കണ്ണൂർ: കരിപ്പൂർ സ്വർണക്കവർച്ച അറസ്റ്റിലായ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. ആയങ്കിയോടൊപ്പം പിടിയിലായ മറ്റ് രണ്ട് രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതിയാണ് അർജുൻ ആയങ്കി. കേസിൽ നാലംഗ സംഘം നേരത്തേ പിടിയിലായിരുന്നു. ഇവർ കവർച്ചക്കെത്തിയത് ആയങ്കിയുടെ നിർദേശപ്രകാരമാണെന്നായിരുന്നു പോലിസിന്റെ കണ്ടെത്തൽ.

കണ്ണൂർ പയ്യന്നൂരിനടുത്ത് അരവഞ്ചാലിൽ നിന്നാണ് അർജുൻ ആയങ്കിയെ പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തിനായിരുന്നു കരിപ്പൂരിൽ സ്വർണക്കവർച്ച സംഘത്തിനെ പോലിസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിലൂടെ അർജുൻ ആയങ്കിയുടെ പേര് വെളിപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it