Kerala

കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ വിലവരുന്ന സ്വർണം പിടികൂടി

ഷാജഹാനിൽ നിന്ന് 992 ഗ്രാം സ്വർണവും കരീമിൽ നിന്ന് ഒരുകിലോ 51 ഗ്രാമുമാണ് പിടിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ വിലവരുന്ന സ്വർണം പിടികൂടി
X

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി കോടിക്കണക്കിന് വിലവരുന്ന സ്വർണം പിടികൂടി. രണ്ടര കിലോ വരുന്ന സ്വർണമാണ് കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം പിടികൂടിയത്. തലശേരി സ്വദേശിയായ ഷാജഹാൻ, മലപ്പുറം സ്വദേശി കരീം എന്നിവരാണ് സ്വർണക്കടത്തിന് പിടിയിലായത്.

ഷാജഹാനിൽ നിന്ന് 992 ഗ്രാം സ്വർണവും കരീമിൽ നിന്ന് ഒരുകിലോ 51 ഗ്രാമുമാണ് പിടിച്ചത്. ഇതിൽ കരീം മിക്‌സിയിൽ ഒളിപ്പിച്ച തരത്തിലാണ് സ്വർണം കടത്തിയത്. ഇന്ന് രാവിലെ ദുബായിൽ നിന്നും കരിപ്പൂരെത്തിയ വിമാനത്തിലാണ് ഇവർ സ്വർണം കടത്തിയത്. ഇവരെ അറസ്‌റ്റ് ചെയ്‌തശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു. മുൻപ് ഇസ്‌തിരിപെട്ടിയിൽ ഒളിപ്പിച്ച നിലയിൽ രണ്ടാഴ്‌ച മുൻപ് 1750 ഗ്രാമോളം സ്വർണം കരിപ്പൂരിൽ നിന്നും പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it