Kerala

സിദ്ദീഖ് കാപ്പന്റെ അന്യായ തടങ്കലിനെതിരേ ശബ്ദമുയരണം: കണ്ണൂര്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍

സിദ്ദീഖ് കാപ്പന്റെ തടവ് മാധ്യമ പ്രവര്‍ത്തകരുടെ മാത്രം പ്രശ്‌നമല്ല. ജനാധിപത്യ അവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരും രംഗത്തുവരണം.

സിദ്ദീഖ് കാപ്പന്റെ അന്യായ തടങ്കലിനെതിരേ ശബ്ദമുയരണം: കണ്ണൂര്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍
X

കണ്ണൂര്‍: സീദ്ദീഖ് കാപ്പന്റെ അന്യായ തടങ്കല്‍ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്സ്‌ക്ലബില്‍ സീദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഡ്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന് ഇഷ്ടമല്ലാത്ത എല്ലാവരെയും അത് മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ പോലും പിന്തുടര്‍ന്ന് വേട്ടയാടുന്ന നിലയാണ് രാജ്യത്തുള്ളത്. സിദ്ദീഖ് കാപ്പന്റെ തടവ് മാധ്യമ പ്രവര്‍ത്തകരുടെ മാത്രം പ്രശ്‌നമല്ല. ജനാധിപത്യ അവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരും രംഗത്തുവരണം.

എന്നാല്‍, പ്രതിഷേധത്തിന്റെ ശബ്ദം വേണ്ടത്ര ഉയരുന്നില്ല. വലിയ തോതില്‍ ഭീതി പിടിമുറുക്കിയിരിക്കുന്നു. ഏകാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ഭീതിയില്‍ നിന്ന് മാറി എതിര്‍പ്പിന്റെ ശബ്ദം ശക്തമായി പുറത്തുകേള്‍പ്പിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകുമെന്നും മോഹനന്‍ തുടര്‍ന്നു.

പ്രസ്സ്‌ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സംസ്ഥാന കമ്മിറ്റിയംഗം സി നാരായണന്‍, മട്ടന്നൂര്‍ സുരേന്ദ്രന്‍, ടി.കെ.എ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it