Kerala

എസ്‌ഐയെ സ്ഥലംമാറ്റിയത് പൊതുപ്രവര്‍ത്തകരെ അംഗീകരിക്കാത്തതിന്: സിപിഎം

ലഹരി മാഫിയിക്കതിരെയുള്ള നടപടിയാണ് സ്ഥലംമാറ്റത്തിന് കാരണമെന്നത് അടിസ്ഥാനരഹിതമാണ്.

എസ്‌ഐയെ സ്ഥലംമാറ്റിയത് പൊതുപ്രവര്‍ത്തകരെ അംഗീകരിക്കാത്തതിന്: സിപിഎം
X

കാളികാവ്: മുഖം നോക്കാതെ നടപടിയെടുത്തിരുന്ന കാളികാവ് എസ്‌ഐ സി കെ നൗഷാദിനെ സ്ഥലംമാറ്റിയത് പൊതുപ്രവര്‍ത്തകരെ അംഗീകരിക്കാത്തതിനാണെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി. എസ്‌ഐ സി കെ നൗഷാദിന്റെ സ്ഥലംമാറ്റം പൊതുപ്രവര്‍ത്തകരോടും മുതിര്‍ന്നവരോടും മോശമായി പെരുമാറുന്നതിനാലും സ്വന്തം രാഷ്ട്രിയകാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചതിനാലുമാണെന്ന് സിപിഎം കാളികാവ് ലോക്കല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലഹരി മാഫിയിക്കതിരെയുള്ള നടപടിയാണ് സ്ഥലംമാറ്റത്തിന് കാരണമെന്നത് അടിസ്ഥാനരഹിതമാണ്. സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും കരിവാരിത്തേയ്ക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സാധാരണ നടപടിക്രമം മാത്രമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലും ലഹരി മാഫിയക്കെതിരെയുള്ള കര്‍ശന നടപടിയിലും മികച്ച പ്രകടനം കാഴ്ചവച്ച എസ്‌ഐയുടെ സ്ഥലംമാറ്റം നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചിട്ടുള്ളത്. അതിനിടെ, സ്ഥലംമാറ്റം രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണെന്നും മുഖംനോക്കാതെ നടപടിയെടുക്കുന്ന എസ്‌ഐ നൗഷാദിനെ കാളികാവില്‍തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it