Kerala

കാക്കനാട് ലഹരി മരുന്ന് കേസ്: മുഖ്യ കണ്ണി സുസ്മിത; ബാങ്ക് ഇടപാടുകളെകുറിച്ച് എക്‌സൈസ് അന്വേഷണം

റേവ് പാര്‍ട്ടി നടത്തുന്നതിന്റെ ഭാഗമായി സുസ്മിത ഫിലിപ്പും മറ്റ് പ്രതികളും എറണാകുളം എംജി റോഡിലെ ഹോട്ടലില്‍ താമസിച്ചിരുന്നതായി കണ്ടെത്തി.റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത ചിലരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു

കാക്കനാട് ലഹരി മരുന്ന് കേസ്: മുഖ്യ കണ്ണി സുസ്മിത; ബാങ്ക് ഇടപാടുകളെകുറിച്ച് എക്‌സൈസ് അന്വേഷണം
X

കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിലെ മുഖ്യക്കണ്ണിയായ 'ടീച്ചര്‍' എന്നറിയപ്പെടുന്ന സുസ്മിതഫിലിപ്പിന്റെ ബാങ്ക് ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി. കേസിലെ മറ്റ് പ്രതികള്‍ക്ക് സുസ്മിത പണം നല്‍കിയതായി കണ്ടെത്തിയിരുന്നു.മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ ബുദ്ധികേന്ദ്രമാണ് സുസ്മിതയെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. സുസ്മിത ഫിലിപ്പ് വഴി ഫ് ളാറ്റുകള്‍, ഹോട്ടലുകള്‍, ക്ലബുകള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടന്നിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഫവസ്, ഷബ്‌ന എന്നിവരുമായി വളരെ നാളത്തെ സൗഹൃദമുണ്ട്. വിലപിടിപ്പുള്ള വിദേശ ഇനം നായ്ക്കളെ വളര്‍ത്തുന്നതായിരുന്നു ഹോബി. സുസ്മിതയുടെ നായ്ക്കളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കാമെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവര്‍ക്ക് അയല്‍പക്കവുമായി വലിയ അടുപ്പമില്ല. ഇവര്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.

റേവ് പാര്‍ട്ടി നടത്തുന്നതിന്റെ ഭാഗമായി സുസ്മിതയും മറ്റ് പ്രതികളും എറണാകുളം എംജി റോഡിലെ ഹോട്ടലില്‍ താമസിച്ചിരുന്നതായി കണ്ടെത്തി. സുസ്മിതയുമായി െ്രെകംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത ചിലരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു.സുസ്മിത മറ്റു പ്രതികളോടൊപ്പം തങ്ങിയ കാക്കനാട്ടെ അപ്പാര്‍ട്ട്‌മെന്റിലും പേയിങ് ഗസ്റ്റായി താമസിച്ച എളമക്കരയിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎയുമായി അഞ്ച് പേരെ എക്‌സൈസും കസ്റ്റംസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അന്നുതന്നെ സുസ്മിതയെ പിടികൂടിയെങ്കിലും നായ്ക്കളുടെ സംരംക്ഷക എന്ന് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.

Next Story

RELATED STORIES

Share it