Kerala

ശബരിമല വിധി: പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പ്രകോപനം ഉണ്ടാക്കാനല്ല പ്രതിപക്ഷം ശ്രമിക്കേണ്ടത്. അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ്. അയോധ്യ വിധി എങ്ങനെ ആണോ സ്വീകരിച്ചത് ആ മട്ടിൽ സുപ്രീംകോടതി വിധികളെ കാണാൻ കഴിയണം.

ശബരിമല വിധി: പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
X

ഇടുക്കി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി ഏത് സന്ദര്‍ഭത്തിലും സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പുനപരിശോധനാ ഹരജി ഏഴംഗ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കോടതിവിധിയെ കണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

വിധിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രകോപനം ഉണ്ടാക്കാനല്ല പ്രതിപക്ഷം ശ്രമിക്കേണ്ടത്. അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ്. അയോധ്യ വിധി എങ്ങനെ ആണോ സ്വീകരിച്ചത് ആ മട്ടിൽ സുപ്രീംകോടതി വിധികളെ കാണാൻ കഴിയണം. അല്ലാതെ പ്രകോപനം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

നിലവിലെ വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ സ്ത്രീകളെത്തിയാൽ ശബരിമല കയറ്റുമോ എന്ന ചോദ്യത്തിന് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍റെ മറുപടി. അനാവശ്യ കാര്യങ്ങൾ ചോദിക്കരുത്. വിധി പഠിച്ചശേഷം കൂടുതൽ പ്രതികരിക്കാമെെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it