Kerala

കെപിഎസി ലളിത അന്തരിച്ചു

തൃപ്പുണിത്തറയിലായിരുന്നു അന്ത്യം.

കെപിഎസി ലളിത അന്തരിച്ചു
X


കൊച്ചി: മലയാള നടിമാരിലെ അഭിനയ വിസ്മയമായിരുന്ന കെപിഎസി ലളിത (74) അന്തരിച്ചു. തൃപ്പുണിത്തറയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അന്തരിച്ച പ്രശ്‌സ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ്, ശ്രീകുട്ടി എന്നിവരാണ് മക്കള്‍. കെപിഎസി നാടകങ്ങളിലൂടെയാണ് കലാ മേഖലയിലെ തുടക്കം. തമിഴിലും മലയാളത്തിലുമായി 550 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശാന്തം, അമരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയത്.


നീലപൊന്‍മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, ഗോഡ്ഫാദര്‍, സന്ദേശം, അമരം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, വിയ്റ്റനാം കോളനി, മണിച്ചിത്രതാഴ്, വെങ്കലം, കനല്‍കാറ്റ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.




Next Story

RELATED STORIES

Share it