കെ എസ് യു വിനെതിരെ മുന്‍ മന്ത്രി കെ ബാബു;എ കെ ആന്റണിക്കെതിരായ പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന് ബാബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്
എ കെ ആന്റണിയെ അധിക്ഷേപിക്കുവാന്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചറിയും. സംസ്‌കാര ശൂന്യവും രാഷ്ടീയ മാന്യതയ്ക്ക് നിരക്കാത്തതുമാണ് ഈ ഉപദേശികളുടെ ചെയ്തികള്‍. കെ എസ് യുവിന്റെ നടപടി വിദ്യാര്‍ത്ഥി സംഘടന രാഷ്ട്രീയത്തിന് ഭൂഷണമല്ല. പ്രസ്തുത പ്രമേയം ശുദ്ധ അസംബന്ധവും എ കെ ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണ്.കെപിസിസി പ്രസിഡന്റാണ് അനിലിനെ കെ പി സി സിയുടെ ഐ ടി വിഭാഗം തലവനാക്കിയത്. എ കെ ആന്റണിക്ക് അതില്‍ യാതൊരു പങ്കുമില്ല.

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കും മകന്‍ അനില്‍ ആന്റണിക്കുമെതിരെ ഒളിയമ്പെയ്ത് കെഎസ് യു എറണാകുളം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിനെതിരെ മുന്‍ മന്ത്രിയും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിംയംഗവുമായ കെ ബാബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്.എ കെ ആന്റണിയെ അധിക്ഷേപിക്കുവാന്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചറിയുമെന്നും കെ ബാബു തന്റെ ഫേസ് ബുക്ക് പോസറ്റില്‍ വ്യക്തമാക്കുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നത നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുമായി ബന്ധപ്പെട്ട് കെ എസ് യു എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചതായി പറയപ്പെടുന്ന പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് കെ ബാബു ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.കെ എസ് യുവിന്റെ നടപടി വിദ്യാര്‍ത്ഥി സംഘടന രാഷ്ട്രീയത്തിന് ഭൂഷണമല്ല. പ്രസ്തുത പ്രമേയം ശുദ്ധ അസംബന്ധവും എ കെ ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണ്.
സ്വന്തം സഹോദരങ്ങള്‍ക്ക് വേണ്ടി പോലും സ്വജനപക്ഷപാതം ചെയ്യാത്ത നേതാവാണ് എ കെ ആന്റണി. എ കെ ആന്റണിക്ക് മകനെ രാഷ്ട്രീയത്തിലിറക്കണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസിലൂടെ ആകാമായിരുന്നു. അനില്‍ ആന്റണി ഐ ടി വിദഗ്ധനാണ്. അനിലിന്റെ ഐ ടി വൈദഗ്ധ്യം അറിയാവുന്ന കെപിസിസി പ്രസിഡന്റാണ് അനിലിനെ കെ പി സി സിയുടെ ഐ ടി വിഭാഗം തലവനാക്കിയത്. എ കെ ആന്റണിക്ക് അതില്‍ യാതൊരു പങ്കുമില്ല. എ കെ ആന്റണിയെ അധിക്ഷേപിക്കുവാന്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചറിയും. സംസ്‌കാര ശൂന്യവും രാഷ്ടീയ മാന്യതയ്ക്ക് നിരക്കാത്തതുമാണ് ഈ ഉപദേശികളുടെ ചെയ്തികള്‍. സൂചികൊണ്ടായാലും കണ്ണില്‍ കുത്തിയാല്‍ നോവുമെന്ന് ഈ കുട്ടികളുടെ രാഷ്ട്രീയ യജമാനന്മാര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും കെ ബാബു പറഞ്ഞു.ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നത് യഥാര്‍ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചിടിപ്പാണ് ഉണ്ടാാക്കുന്നതെന്നും അങ്ങും പുത്രവാല്‍സല്യത്താല്‍ അന്ധനായോ എന്ന ഭഗവത്ഗീത യിലെ ചോദ്യം കേരളത്തിലെ ഉന്നതനേതാക്കന്മാരോട് ചോദിക്കാന്‍ ഓരോ കെഎസ്‌യു പ്രവര്‍ത്തകരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കെഎസ് യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ സംഘടനാ പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നത്.
എ കെ ആന്റണിക്കും അദ്ദേഹത്തിന്റെ മകന്‍ അനില്‍ ആന്റണിക്കുമെതിരെ ഒളിയമ്പെയ്തുകൊണ്ടായിരുന്നു പ്രമേയം. പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടുപോലും കാല്‍ മുറിയാത്ത ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നത് യഥാര്‍ത്ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചിടിപ്പാണ് ഉണ്ടാാക്കുന്നത്.പോസ്റ്റര്‍ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ല് കൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന യഥാര്‍ത്ഥ പ്രവര്‍ത്തകരുടെ നെഞ്ചത്ത് നടത്തുന്ന ഇത്തരം സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേതാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.ഈ പട്ടാഭിഷേകത്തിനായി ശംഖൊലി മുഴക്കുന്നവര്‍ പില്‍ക്കാല പട്ടാഭിഷേകങ്ങള്‍ക്കുള്ള ചില ടെസ്റ്റ്‌ഡോസാണോ നടത്തുന്നത് എന്നും കെഎസ്‌യു സംശയിക്കുന്നു. ഇവര്‍ക്കൊക്കെ ലീഡറുടെ മക്കള്‍ മാത്രമായിരുന്നു കിങ്ങിണിക്കുട്ടന്മാര്‍. ഇത്തരം ടെസ്റ്റുഡോസുകളെ നിര്‍വ്വീര്യമാക്കേണ്ടത് കോണ്‍ഗ്രസ്സിന്റെ യുവജനവിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാരമ്പര്യമായി കിട്ടിയ സ്വത്ത് തലമുറകളായി ഉപയോഗിച്ചു പോരുന്നതു പോലെയാണ് കോണ്‍ഗ്രസിലെ ചില കാരണവന്മാര്‍ തങ്ങളുടെ മണ്ഡലങ്ങള്‍ കയ്യടക്കിവച്ചിരിക്കുന്നത്. മൂന്ന് തലമുറകള്‍ക്കുവരെ വോട്ടുരേഖപ്പെടുത്തുവാനുള്ള അസുലഭ അവസരങ്ങളാണ് ഇതുവഴി ഇവര്‍ പൊതുസമൂഹത്തിന് നല്‍കുന്നത്. 65 വയസ്സുായിരുന്ന ആര്‍.ശങ്കറിനെ കടല്‍ക്കിഴവന്‍ എന്നു വിളിച്ച് പുറത്താക്കിയ അന്നത്തെ യുവകേസരികളുടെ ആര്‍ജ്ജവം ഉള്‍ക്കൊണ്ട് തലമുറമാറ്റം എന്നുള്ളത് പ്രസംഗത്തിലൊതുക്കാതെ പ്രവര്‍ത്തിയിലേത്തിക്കുവാന്‍ പ്രിയ നേതാക്കള്‍ തയ്യാറാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT