Kerala

കെ അന്‍വര്‍ സാദത്ത് എന്‍സിഇആര്‍ടി ഉപദേശക സമിതിയംഗം

അന്‍വര്‍ സാദത്തിന്റെ ഈ മേഖലയിലെ വൈദഗ്ധ്യവും അനുഭവവും പരിഗണിച്ചാണ് എന്‍സിഇആര്‍ടിയുടെ എജ്യുക്കേഷന്‍ ടെക്‌നോളജി വിഭാഗമായ സിഐഇടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് അഡൈ്വസറി ബോര്‍ഡില്‍ (ഐഎബി) അംഗമായി നിയമിച്ചത്.

കെ അന്‍വര്‍ സാദത്ത് എന്‍സിഇആര്‍ടി ഉപദേശക സമിതിയംഗം
X

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ എന്‍സിഇആര്‍ടിയുടെ ഉപദേശക സമിതിയംഗമായി കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തിനെ നിയമിച്ചു. അന്‍വര്‍ സാദത്തിന്റെ ഈ മേഖലയിലെ വൈദഗ്ധ്യവും അനുഭവവും പരിഗണിച്ചാണ് എന്‍സിഇആര്‍ടിയുടെ എജ്യുക്കേഷന്‍ ടെക്‌നോളജി വിഭാഗമായ സിഐഇടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് അഡൈ്വസറി ബോര്‍ഡില്‍ (ഐഎബി) അംഗമായി നിയമിച്ചത്.

വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രൊപ്പോസലുകളുടെ പരിശോധനയും ശുപാര്‍ശ നല്‍കലുമാണ് അഡൈ്വസറി ബോര്‍ഡിന്റെ ചുമതല. അന്‍വര്‍ സാദത്തിനു പുറമെ ഐഎസ്ആര്‍ഒ, ഇഗ്‌നോ, യുജിസി, ഇഎംഎംആര്‍സി കാശ്മീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരെയും ബോര്‍ഡംഗങ്ങളായി നിയമിച്ചിട്ടുണ്ട്. 2023 വരെ മൂന്നുവര്‍ഷത്തേക്കാണ് നിയമനം.

കഴിഞ്ഞ സപ്തംബറില്‍ കേന്ദ്ര ഡിജിറ്റല്‍ വിദ്യാഭ്യാസ അന്തര്‍ഘടന തയ്യാറാക്കുന്നതിനുള്ള വര്‍ക്കിങ് ഗ്രൂപ്പ് അംഗമായും അന്‍വര്‍ സാദത്തിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചിരുന്നു. ഐടി@സ്‌കൂള്‍, അക്ഷയ പദ്ധതികളുടെ ഡയറക്ടര്‍, ഇ-കൃഷി പ്രോജക്ട് തലവന്‍, കുസാറ്റ് സിന്‍ഡിക്കേറ്റംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രഫഷനല്‍ സംഘടനയായ എഇസിടി നല്‍കുന്ന അവാര്‍ഡ് 2018ല്‍ ആദ്യമായി ഒരിന്ത്യാക്കാരന് ലഭിക്കുന്നത് അന്‍വര്‍സാദത്തിനായിരുന്നു.

Next Story

RELATED STORIES

Share it