Kerala

ബഹുസ്വരതയ്ക്കും സൗഹൃദത്തിനും മുറിവേല്‍പ്പിക്കുന്ന ആരോപണങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന് യോജിച്ചതല്ല: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ബഹുസ്വരതയ്ക്കും സൗഹൃദത്തിനും മുറിവേല്‍പ്പിക്കുന്ന ആരോപണങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന് യോജിച്ചതല്ല: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
X

കായംകുളം: നാടിന്റെ ബഹുസ്വരതയ്ക്കും സൗഹൃദത്തിനും മുറിവേല്‍പ്പിക്കുന്ന ആരോപണങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന് യോജിച്ചതല്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കെസിബിസിയുടെയും ജോസ് കെ മാണിയുടെയും 'ലൗ ജിഹാദ്' ആരോപണം സംബന്ധിച്ച് കായംകുളത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തങ്ങള്‍.

'ലൗ ജിഹാദ്' വെറും കെട്ടുകഥയാണെന്ന് സര്‍ക്കാരും കോടതിയും നേരത്തെ തന്നെ കണ്ടെത്തിയതാണ്. മതസ്പര്‍ദയുണ്ടാക്കുന്ന പ്രവൃത്തികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ല. കേരള സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ തള്ളിക്കളയണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it