Kerala

ജാവദേക്കര്‍ ബിജെപിയിലേക്ക് ക്ഷണിച്ചു; ക്ഷണം നിരസിച്ചുവെന്നും സിപിഎമ്മിനോട് ക്ഷമാപണം നടത്തുന്നുവെന്നും എസ് രാജേന്ദ്രന്‍

ജാവദേക്കര്‍ ബിജെപിയിലേക്ക് ക്ഷണിച്ചു; ക്ഷണം നിരസിച്ചുവെന്നും സിപിഎമ്മിനോട് ക്ഷമാപണം നടത്തുന്നുവെന്നും എസ് രാജേന്ദ്രന്‍
X

തിരുവനന്തപുരം: ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായിരുന്നു എന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ സിപിഐഎം നേതാക്കളോട് ക്ഷമാപണം നടത്തുന്നതായും അദ്ദേഹം അറിയിച്ചു. പ്രകാശ് ജാവദേക്കര്‍ ബിജെപിയിലേക്ക് ക്ഷണിച്ചു എന്നും എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നും രാജേന്ദ്രന്‍ അറിയിച്ചു.

സിപിഎം അംഗത്വം പുതുക്കില്ല. പാര്‍ട്ടി നേതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. ഡല്‍ഹിയില്‍ ബന്ധുവിന്റെ വിവാഹം ക്ഷണിക്കാന്‍ പോയതാണ്. സിപിഐഎം നേതാക്കള്‍ ഇന്നലെ രാത്രിയില്‍ തന്നെ ബന്ധപ്പെട്ടിരുന്നു. ടിവിയില്‍ തന്നെ ഇങ്ങനെ ഇരുന്നാല്‍ മതിയോ എന്ന് ചോദിച്ചു. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കി എന്നും രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.






Next Story

RELATED STORIES

Share it