Kerala

ജനുവരി 8 ലെ പൊതുപണിമുടക്ക് വിജയിപ്പിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

സംഘപരിവാര്‍ ഭരണത്തില്‍ രാജ്യത്തെ സമസ്ത മേഖലകളും ദുരിതത്തിലാണ്. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും രാജ്യത്തെ തൊഴിലാളികളുടെ അസ്ഥിത്വത്തെ ചോദ്യംചെയ്യുന്നതാണ്.

ജനുവരി 8 ലെ പൊതുപണിമുടക്ക് വിജയിപ്പിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്താകെ തൊഴിലാളികള്‍ ജനുവരി 8ന് നടത്തുന്ന പൊതുപണിമുടക്കില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു. സംഘപരിവാര്‍ ഭരണത്തില്‍ രാജ്യത്തെ സമസ്ത മേഖലകളും ദുരിതത്തിലാണ്. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും രാജ്യത്തെ തൊഴിലാളികളുടെ അസ്ഥിത്വത്തെ ചോദ്യംചെയ്യുന്നതാണ്.

ത്യാഗനിര്‍ഭരമായ സമരപോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത ആനുകൂല്യങ്ങളെല്ലാം കവരുന്നതാണ് 44 തൊഴില്‍ നിയമങ്ങള്‍ നാലുകോഡുകളാക്കി പരിവര്‍ത്തിപ്പിക്കാനുള്ള നീക്കം. മിനിമം വേതനം കേവലം 178 രൂപയായാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 21,000 രൂപ മാസശമ്പളമായി തൊഴിലാളിക്ക് അനുവദിക്കുകയെന്ന ആവശ്യം കണ്ട ഭാവംപോലും നടിക്കാതെയാണ് മിനിമം കൂലി നിശ്ചയിച്ചത്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തി പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കണമെന്നും സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. സംഘപരിവാര്‍ ഭീകരഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പോരാട്ടം മാത്രമാണ് ജനകീയവഴിയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it