Kerala

ജനഹിതം 2021: പൊന്നാനിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി എസ്ഡിപിഐ

ജനഹിതം 2021: പൊന്നാനിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി എസ്ഡിപിഐ
X

മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ എസ്ഡിപിഐ കരുത്ത് തെളിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍. വികസന ചര്‍ച്ചകള്‍ക്കും ക്രിയാത്മകമായ രാഷ്ടീയത്തിനും പകരം ഇരു മുന്നണികളും നടത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണ അജണ്ഡകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞതായി യോഗം വിലയിരുത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ സംഘപരിവാരം പൊന്നാനിയിലെ ജനങ്ങളെ വര്‍ഗീയ വാദികളായി ചിത്രീകരിച്ചിട്ടും ഫാഷിസ്റ്റ്കള്‍ക്ക് മറുപടി പറയാനോ ജനങ്ങളോടൊപ്പം നില്‍ക്കാനോ ഇരുമുന്നണികള്‍ക്കുമായില്ല.

പൊന്നാനിയുടെ സ്പന്ദനമറിയുന്ന ജനകീയ സാരഥി അന്‍വര്‍ പഴഞ്ഞിയുടെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മണ്ഡലം, പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. രക്ഷധികാരി സാലിഹ് മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ റജീഷ് അത്താണി, റഫീഖ് മാന്തടം, റാഫി പാലപ്പെട്ടി, ഷക്കീര്‍ പൊന്നാനി, ഫസല്‍ പുറങ്, നജ്മുദ്ധീന്‍ മാറഞ്ചേരി, ജാഫര്‍ കക്കടിപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹാരിസ് പുതുപൊന്നാനി നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it