Kerala

ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക; വഖ്ഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപികരിക്കുക എന്ന വിഷയത്തിൽ മുഫ്തി ഷഫീഖ് കൗസരി പ്രമേയം അവതരിപ്പിച്ചു.

ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
X

തൊടുപുഴ: ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള ഘടകത്തിന്റെ 2021-2023 കാലയളവിലേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. തൊടുപുഴ ജാമിഅഃ ഇബ്നു മസ്ഊദ് അറബിക് കോളജിൽ സംസ്ഥാന പ്രസിഡന്റ് അൽ ഹാഫിള് പി പി ഇസ് ഹാഖ് മൗലാനയുടെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുശുക്കൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫീസർമാരായ ടി എ അബ്ദുൽ ഗഫ്ഫാർ കൗസരി, മുഹമ്മദ് ശരീഫ് കൗസരി, അബ്ദുസലാം ഹുസ്നി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സംസ്ഥാന ഭാരവാഹികളായി അൽ ഹാഫിസ് പി പി ഇസ്ഹാഖ് അൽ ഖാസിമി ( പ്രസിഡന്റ്), വി എച്ച് അലിയാർ ഖാസിമി (ജനറൽ സെക്രട്ടറി), അബ്ദുൽ കരീം ഹാജി ജലാലിയ്യ (ട്രഷറർ), അബ്ദുൾ ഗഫാർ കൗസരി, അബ്ദുശുക്കൂർ ഖാസിമി, മുഹമ്മദ് ശരീഫ് അൽ ഖാസിമി, സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ, ഉബൈദുല്ലാ മൗലവി (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തിരഞ്ഞെടുത്തു.

വർക്കിങ് കമ്മിറ്റിയംഗങ്ങളായി ഉവൈസ് അമാനി (തിരുവനന്തപുരം) ഇൽയാസ് മൗലവി അൽ ഹാദി, അബ്ദു റഹീം കൗസരി (കൊല്ലം) മുഫ്തി താരീഖ് അൻവർ ഖാസിമി, ഷറഫുദ്ദീൻ അസ്‌ലമി ,അബ്ദുൽ സലാം ഹുസ്നി (ആലപ്പുഴ), അൻസാരി കൗസരി, നവാസ് ബഷീർ അസ്‌ലമി (പത്തനംതിട്ട), മുഹമ്മദ് ഷിഫാർ കൗസരി (കോട്ടയം), അബ്ദുർ റഷീദ് കൗസരി (ഇടുക്കി), ഓണമ്പിള്ളി അബ്ദുസത്താർ ബാഖവി, ഇൽയാസ് കൗസരി ബിൻ മർഹൂം മൂസാ മൗലാനാ (എറണാകുളം), മുഹമ്മദ് താഹിർ ഹസനി (തൃശൂർ), ശംസുദ്ധീൻ അൽ ഖാസിമി (പാലക്കാട് ), മുഹമ്മദ് ഈസാ കൗസരി, ശൈഖ് മുഹദ് അൻസാരി (മലപ്പുറം), ഖാസിമുൽ ഖാസിമി, അഹ്മദ് കബീർ മൗലവി (കോഴിക്കോട്), പി പി മുഹമ്മദ് റാഷിദ് നജ്മി, ഷംസീർ നജ്മി (കണ്ണൂർ ) എന്നിവരെയും തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പ്രസിഡന്റ് ഭാവി പരിപാടികൾ വിശദീകരിച്ചു. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക; വഖ്ഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപികരിക്കുക എന്ന വിഷയത്തിൽ മുഫ്തി ഷഫീഖ് കൗസരി പ്രമേയം അവതരിപ്പിച്ചു. വർക്കിങ് കമ്മിറ്റിയംഗങ്ങളിൽ നിന്ന് ജോയിന്റ് സെക്രട്ടറിമാരെ അടുത്ത സംസ്ഥാന കമ്മിറ്റിയിൽ തിരഞ്ഞെടുക്കാമെന്ന് തീരുമാനിച്ചു.

സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ, അബ്ദുൽ ഗഫൂർ സാഹിബ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി വി എച്ച് അലിയാർ ഖാസിമി സ്വാഗതവും സംസ്ഥാന ഓർഗനൈസർ ശംസുദ്ധീൻ ഖാസിമി കൃതജ്ഞതയും രേഖപ്പെടുത്തി.


Next Story

RELATED STORIES

Share it