Kerala

അപകീര്‍ത്തി പരാമര്‍ശം: 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്പി സി ജോര്‍ജിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടിസ്

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടിസ്. ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി അഡ്വ.അമീന്‍ ഹസ്സനാണ് നോട്ടിസ് അയച്ചത്.

അപകീര്‍ത്തി പരാമര്‍ശം: 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്പി  സി ജോര്‍ജിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടിസ്
X

കോഴിക്കോട്: പി സി ജോര്‍ജിന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം വക്കീല്‍ നോട്ടീസ് അയച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടിസ്. ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി അഡ്വ.അമീന്‍ ഹസ്സനാണ് നോട്ടിസ് അയച്ചത്.

വിവാദമായ വംശീയ പ്രസംഗത്തില്‍ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന തരത്തില്‍ പി സി ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണമെന്ന തരത്തിലായിരുന്നു പരാമര്‍ശം. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനല്‍ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി പ്രസ്താവനയില്‍ പറഞ്ഞു.

ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. പ്രസ്താവന പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it