Kerala

പൗരത്വ നിയമഭേദഗതി: ഭരണഘടന സംരക്ഷിക്കേണ്ടത് തന്റെ ബാധ്യത; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍

ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ച് രാഷ്ട്രീയപ്രസംഗം നടത്തിയെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്.

പൗരത്വ നിയമഭേദഗതി: ഭരണഘടന സംരക്ഷിക്കേണ്ടത് തന്റെ ബാധ്യത; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍
X

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നുവെന്ന തന്റെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതായാണെന്നും പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ സംരക്ഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ചരിത്രകോണ്‍ഗ്രസിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ച് രാഷ്ട്രീയപ്രസംഗം നടത്തിയെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമം ഗാന്ധിജി നല്‍കിയ ഉറപ്പിന്റെ പാലനമാണ്. പ്രതിഷേധക്കാര്‍ വ്യവസ്ഥിതിയിലും ഭരണഘടനയിലും വിശ്വസിക്കണം. ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞ പാലിക്കും. അതിന് ഏതറ്റംവരെയും പോവും. പാര്‍ലമെന്റ് പാസാക്കിയ നിയമത്തോട് യോജിപ്പില്ലെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കും. നിയമത്തോട് യോജിക്കുന്നുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കും, പ്രതിരോധിക്കും. നിരുത്തരവാദപരമായ പ്രസ്താവനകളോട് പ്രതികരിക്കാനില്ല. പാര്‍ട്ടികളുടെ രാഷ്ട്രീയ അജണ്ടയുമായി തനിക്ക് ബന്ധമൊന്നുമില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇത്തരം കാര്യങങള്‍ തന്നെ ബാധിക്കാറില്ല. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍വച്ച് ഇര്‍ഫാന്‍ ഹബീബ് തന്റെ എഡിസിയെ കൈയേറ്റം ചെയ്‌തെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇതിലും മോശമായ സാഹചര്യങ്ങള്‍ തനിക്ക് നേരിടണ്ടിവന്നിട്ടുണ്ട്.

മൂന്നുതവണ ആക്രമിക്കപ്പെട്ടിട്ടുള്ളയാളാണ് താന്‍. ചരിത്രകോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങില്‍ ചട്ടലംഘനമുണ്ടായി. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് ഒരു മണിക്കൂറില്‍ കൂടാന്‍ പാടില്ല. കണ്ണൂരിലെ ചടങ്ങില്‍ ആദ്യം ഇര്‍ഫാന്‍ ഹബീബിന്റെ പേരില്ലായിരുന്നു. അവസാന നിമിഷമാണ് രണ്ടുപേരെ അധികം ഉള്‍പ്പെടുത്തിയത്. ഒന്നരമണിക്കൂര്‍ അവര്‍ പറഞ്ഞത് ഞാന്‍ കേട്ടിരുന്നു. ഇര്‍ഫാന്‍ ഹബീബ് സ്വന്തം അഭിപ്രായത്തിനല്ലാതെ മറ്റൊന്നിനും വിലകൊടുക്കില്ല. അലിഗഢില്‍ പഠിക്കുന്ന കാലം മുതല്‍ ഇര്‍ഫാന്‍ ഹബീബിന്റെ സ്വഭാവം ഇതാണ്. കണ്ണൂരിലെ സംഭവത്തിന്റെ ഉത്തരവാദിത്തം വൈസ് ചാന്‍സലര്‍ക്കാണ്. പൗരത്വ നിയമ പ്രതിഷേധത്തില്‍ 15 ദിവസമായി സമരക്കാരുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ച്ചയായി പ്രതിഷേധം പ്രകടിപ്പിച്ചതല്ലാതെ ആരും ചര്‍ച്ചയ്ക്കു വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it