ഐഎസ്എല്‍: അവസാന അങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്;നോര്‍ത്ത് ഈസ്റ്റിന് ജയിച്ചേ മതിയാകു
നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ കലൂര്‍ രാജ്യാന്തര മൈതാനത്ത് വൈകിട്ട് ഏഴിനാണ് മല്‍സരം. പ്ലേ ഓഫ്, സൂപ്പര്‍ കപ്പ് സാധ്യത നേരത്തെ തന്നെ അസ്തമി്ച്ചതിനാല്‍ ഇന്നത്തെ മല്‍സരം ഒരു കളിയെന്ന നിലയിലല്ലാതെ ബ്ലാസ്‌റ്റേഴ്‌സിന് ബാധകമല്ല.അതേ സമയം നോര്‍ത്ത് ഈസ്്റ്റിന് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ജയിച്ചാല്‍ 30 പോയിന്റുള്ള മുംബൈയെ മറികടന്ന് നോര്‍ത്ത് ഈസ്റ്റിന് മൂന്നാം സ്ഥാനക്കാരാവാം

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന മല്‍സരം. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ കലൂര്‍ രാജ്യാന്തര സ്്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മല്‍സരം.ഇന്നത്തെ മല്‍സരം ജയിച്ചാലും തോറ്റാലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് യാതൊരു ഫലവുമില്ല.പ്ലേ ഓഫ്, സൂപ്പര്‍ കപ്പ് സാധ്യത നേരത്തെ തന്നെ അസ്തമി്ച്ചതിനാല്‍ ഇന്നത്തെ മല്‍സരം ഒരു കളിയെന്ന നിലയിലല്ലാതെ ബ്ലാസ്‌റ്റേഴ്‌സിന് ബാധകമല്ല. അതേ സമയം നോര്‍ത്ത് നോര്‍ത്ത് ഈസ്റ്റിന്ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ജയിച്ചാല്‍ 30 പോയിന്റുള്ള മുംബൈയെ മറികടന്ന് നോര്‍ത്ത് ഈസ്റ്റിന് മൂന്നാം സ്ഥാനക്കാരാവാം.നിലവില്‍ 28 പോയിന്റുണ്ട് നോര്‍ത്ത് ഈസ്റ്റിന്.എന്നാല്‍ മുംബൈക്ക് ഒരു കളികൂടി ബാക്കിയുണ്ട്. നോര്‍ത്ത് ഈസ്റ്റിന്റെ മുന്‍ പരിശീലകരനായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇപ്പോഴത്തെ പരിശീലകനായ നെലോ വിന്‍ഗാദ അതു കൊണ്ടു തന്നെ ബ്ലാസ്‌റ്റേഴ്‌സുമായുള്ള മല്‍സരം അവരുടെ പ്രസ്റ്റീജ് മല്‍സരമായിട്ടാണ് കാണുന്നത്.17 കളിയില്‍ നിന്ന് 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. ഫലം എന്തായാലും പട്ടികയില്‍ സ്ഥാന മാറ്റമുണ്ടാക്കില്ല. എങ്കിലും സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ അവസാന മല്‍സരം ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനാവുമെന്നാണ് മഞ്ഞപ്പടയുടെ പ്രത്യാശ.
ഹോം ഗ്രൗണ്ടിലെ കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈയിനെ 3-0ന് തകര്‍ത്തത് ടീമിനും ആരാധകര്‍ക്കും ആവേശമായിരുന്നുവെങ്കിലും അടുത്ത മല്‍സരം ഇതേ മാര്‍ജിനില്‍ ഗോവയോട് തോല്‍ക്കുകയും ചെയ്തു. ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും മോശം സീസണുകളിലൊന്നായിരുന്നു രണ്ടു വട്ടം ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണത്തേത്. 2015ല്‍ ഏറ്റവും അവസാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് സീസണ്‍ അവസാനിപ്പിച്ചിരുന്നത്. 14ല്‍ മൂന്ന് മല്‍സരം മാത്രമാണ് ജയിക്കാനായത്. ഇത്തവണ 17 മല്‍സരങ്ങളില്‍ ആകെയുള്ളത് രണ്ടും വിജയം മാത്രം. പ്രതിരോധത്തിന് പേരുകേട്ട ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ (28) വഴങ്ങിയ സീസണും ഇതുതന്നെ. മോശം പ്രകടനത്തെ തുടര്‍ന്ന് പരീശീലകന്‍ ഡേവിഡ് ജെയിംസിനെ കരാര്‍ അവസാനിക്കുന്നതിനു മുമ്പേ പരിശീലക സ്ഥാനത്ത് നിന്ന് ഇത്തവണ പുറത്താക്കേണ്ടിയും വന്നു. ഇതൊക്കെയാണെങ്കിലും ഹോം ഗ്രൗഠണ്ടിലെ അവസാന മല്‍സരം ജയത്തോടെ മടങ്ങാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം.മലയാളി താരം സഹലിലും പൊപ്ലാറ്റ്നിക്കിലുമാണ് പ്രതീക്ഷ. അതേസമയം ബ്ലാസ്‌റ്റേഴ്‌സിനെ തിരെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയുമായാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ന് കളത്തിലിറങ്ങുന്നത്.
ആദ്യ പാദ മല്‍രത്തില്‍ ബ്ലാസ്റ്റേഴ്സിനെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. അവസാന മത്സരത്തില്‍ പൂനെയോട് സമനിലയില്‍ കുരുങ്ങിയെങ്കിലും മുംബൈയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതാണ് ജംഷെഡ്പൂരിനെ മറികടന്ന് ഇതാദ്യമായി പ്ലേഓഫിലെത്താന്‍ വടക്കു കിഴക്കന്‍ ടീമിന് തുണയായത്. സീസണില്‍ 12 ഗോളുകള്‍ നേടിയ നൈജീരിയന്‍ സ്ട്രൈക്കര്‍ ബാര്‍തെലോ ഒഗ്ബെച്ചെയാണ് തുറുപ്പു ചീട്ട്. പരിക്കും സസ്പെഷനും കാരണം മികച്ച ടീമിനെ ഇന്ന് കളത്തിലിറക്കാന്‍ പറ്റാത്തതിന്റെ സങ്കടത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് എല്‍ക്കോ ഷട്ടോരി. മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷ് അടക്കം ടീമിലെ അഞ്ചോളം പേര്‍ പരിക്കിന്റെ പിടിയിലായതിനാല്‍ 18 താരങ്ങള്‍ മാത്രമാണ് നിലവില്‍ ടീമിനൊപ്പമുള്ളതെന്ന് ഷട്ടോരി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ രണ്ടു പേര്‍ക്ക് സസ്പെന്‍ഷന്‍ കാരണം കളിക്കാനാവില്ല. ബാക്കിയുള്ള 16 അംഗ ടീമില്‍ മൂന്നു പേര്‍ മൂന്നു തവണ മഞ്ഞക്കാര്‍ഡ് കണ്ടവരാണ്. പ്ലേഓഫ് മല്‍സരങ്ങളില്‍ സാനിധ്യം ആവശ്യമായതിനാല്‍ ഇവരെ ഇന്ന് കളിപ്പിക്കുന്നത് റിസ്‌ക്കാണ്. അവശേഷിക്കുന്ന 13 താരങ്ങളില്‍ നാലു പേര്‍ ഫിറ്റ്നസില്ലാത്തത് കാരണം ഇതു വരെ സീസണില്‍ ബൂട്ടുകെട്ടിയിട്ടുമില്ല. അതേസമയം മികച്ച ഗെയിം കളിച്ച് അവസാന മത്സരത്തില്‍ വിജയം നേടുകയാണ് പ്രധാനമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് നെലോ വിന്‍ഗാദ പറഞ്ഞു. 2016ല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ തനിക്ക് ആദ്യ അവസരം നല്‍കിയ ക്ലബ്ബാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. പ്ലേഓഫ് യോഗ്യത നേടിയതിന് ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT