Kerala

കെഎസ്ആര്‍ടിസിയ്ക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ച് ഐഒസി

കെഎസ്ആര്‍ടിസിയ്ക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ച് ഐഒസി
X

കൊച്ചി: കെഎസ്ആര്‍ടിസിയ്ക്ക് വിതരണം ചെയ്യുന്ന ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ വര്‍ധിപ്പിച്ചു. 6.73 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് 98.15 രൂപയായി. സ്വകാര്യപമ്പുകള്‍ക്ക് 91.42 രൂപയ്ക്ക് ഡീസല്‍ ലഭിക്കുമ്പോഴാണിത്. ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്കുണ്ടാവുക. ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ വിഭാഗത്തില്‍പ്പെടുത്തിയാണ് ലീറ്ററിന് 98.15 പൈസയാക്കി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വില നിശ്ചയിച്ചത്.

കെഎസ്ആര്‍ടിസി ദിവസം അഞ്ചര ലക്ഷം ലീറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്. ഇതോടെ ദിവസം 37 ലക്ഷം രൂപയുടെ അധികചെലവാണ് ഐഒസിയുടെ പുതിയ തീരുമാനത്തിലൂടെ കെഎസ്ആര്‍ടിയിക്കുണ്ടാവുന്നത്. ഒരുമാസം ഇതേ നിരക്കില്‍ എണ്ണ വാങ്ങേണ്ടിവന്നാല്‍ 11.10 കോടി രൂപ കെഎസ്ആര്‍ടിസി ഡീസലിന് മാത്രം അധികം മുടക്കേണ്ടിവരും. 50000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഒരുദിവസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഐഒസി ബള്‍ക് പര്‍ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളെയും പ്രതികൂലമായി ബാധിക്കും.

കേരളത്തില്‍ 50000 ല്‍ കൂടുതല്‍ ഡീസല്‍ ഒരുദിവസം ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസി മാത്രമാണ്. മാറിയ സാഹചര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഇതുവരെ നിലപാടൊന്നുമെടുത്തിട്ടില്ല. കെ സ്വിഫ്റ്റില്‍ നിയമന നടപടികളുമായി മുന്നോട്ടുപോവുമ്പോഴാണ് കോര്‍പറേഷന് പുതിയ തിരിച്ചടിയുണ്ടായത്. ഇതോടെ അധികബാധ്യത തീര്‍ക്കാന്‍ കോര്‍പറേഷന് മറ്റ് വഴികള്‍ തേടേണ്ടിവരും.

Next Story

RELATED STORIES

Share it