Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: തോമസ് ഡാനിയലിന് വിദേശബാങ്കുകളില്‍ അക്കൗണ്ട്; കേന്ദ്രസഹായം തേടാന്‍ അന്വേഷണ സംഘം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: തോമസ് ഡാനിയലിന് വിദേശബാങ്കുകളില്‍ അക്കൗണ്ട്; കേന്ദ്രസഹായം തേടാന്‍ അന്വേഷണ സംഘം
X

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി തോമസ് ഡാനിയലിന് വിദേശബാങ്കുകളില്‍ അക്കൗണ്ട് ഉള്ളതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടോയെന്ന കാര്യം പരിശോധിക്കും. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടും.നിയമവിരുദ്ധമായി ഇവിടെ സ്വീകരിച്ച നിക്ഷേപങ്ങളും പണയ സ്വര്‍ണം മറിച്ചു മറ്റു ബാങ്കുകളില്‍ നിന്നെടുത്ത വായ്പയും അടക്കം വിദേശ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.ചോദ്യം ചെയ്യലില്‍ വിദേശത്ത് അക്കൗണ്ടുള്ള വിവരം തോമസും കുടുംബവും സമ്മതിച്ചിട്ടുണ്ടെങ്കിലും പണം നിക്ഷേപിച്ചിട്ടില്ലെന്നാണ് മൊഴി. അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അതു കൊണ്ടു തന്നെയാണ് വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്നത്അതേ സമയം കേസില്‍ ഇനി പിടിയിലാകാനുള്ള തോമസിന്റെ മകള്‍ റിയ ആന്‍ തോമസിന്റെ അറസ്റ്റ് വൈകും. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടറായ റിയ പ്രസവശേഷം വിശ്രമിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇവര്‍ക്ക് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളതായും അറിയുന്നു. പോപ്പുലറിന്റെ തകര്‍ച്ച മുന്നില്‍ കണ്ടു തന്നെയാകണം മൂന്നു മാസം മുന്‍പ് റിയ, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ഒഴിഞ്ഞിരുന്നു.എന്നിരുന്നാലും റിയയെ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും.

Next Story

RELATED STORIES

Share it