മലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം സർക്കാറിൻ്റെ പിടിപ്പുകേട് മറച്ചുവെക്കാൻ: കാംപസ് ഫ്രണ്ട്
മലബാറിലെ വിദ്യാർഥികൾക്ക് വിജയ ശതമാനത്തിന് ആനുപാതികമായി ഉപരി പഠനത്തിന് ആവശ്യമായ സീറ്റുകൾ ഇല്ലാത്ത വസ്തുത കാലങ്ങളായി നിലനിൽക്കുകയാണ്.

കോഴിക്കോട്: മലബാറിലെ വിദ്യഭ്യാസ മേഖലയിലെ വിവേചനം തുറന്ന് കാട്ടുന്നവർക്കെതിരേ കേസ് എടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം സർക്കാറിൻ്റെ പിടിപ്പുകേട് മറച്ചുവെക്കാനാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ എം ശെയ്ഖ് റസൽ.
മലബാറിലെ വിദ്യാർഥികൾക്ക് വിജയ ശതമാനത്തിന് ആനുപാതികമായി ഉപരി പഠനത്തിന് ആവശ്യമായ സീറ്റുകൾ ഇല്ലാത്ത വസ്തുത കാലങ്ങളായി നിലനിൽക്കുകയാണ്. മാറി മാറി വന്ന സർക്കാരുകൾക്ക് ഇതുവരെയും അതിനു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. ഇപ്പോൾ മലബാർ സീറ്റ് പ്രതിസന്ധിക്കെതിരെ ശബ്ദിക്കുന്ന മലബാർ എഡ്യുക്കേഷണൽ മൂവ്മെൻ്റിനെതിരെ കേസെടുക്കുവാനും സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്താനും സർക്കാർ ശ്രമിക്കുകയാണ്.
എല്ലാ വർഷവും പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നമുയരുമ്പോൾ അപ്രായോഗികമായ സീറ്റ് വർധനവ് കാണിച്ച് വിദ്യാർഥികളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കുക, ഹയർ സെക്കന്ററികളില്ലാത്ത മുഴുവൻ സ്കൂളുകളിലും ഹയർ സെക്കന്ററികളനുവദിക്കുക, കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മറ്റു ജില്ലകളിലെ സീറ്റുകൾ സ്ഥിരമായി മലബാർ ജില്ലകളിലേക്ക് മാറ്റുക തുടങ്ങിയവ മാത്രമാണ് മലബാർ സീറ്റ് പ്രതിസന്ധിക്കുള്ള സ്ഥായിയായ പരിഹാരം.
ഇതാണ് കാലങ്ങളായി കാംപസ് ഫ്രണ്ട് ഉൾപ്പെടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. മലബാറിലെ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി ശബ്ദിക്കുന്നവരെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം വിലപ്പോവില്ലെന്നും മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണും വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി കാംപസ് മുന്നോട്ട് പോകുമെന്നും ശെയ്ഖ് റസൽ കൂട്ടിച്ചേർത്തു.
RELATED STORIES
'ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTയൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല് പിടികൂടി; തമിഴ്നാട്ടില്‍ നിന്ന്...
18 Aug 2022 12:42 PM GMTഎസ്ഡിപിഐ പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്‍
18 Aug 2022 12:32 PM GMTകോഴിക്കോട് ജനമഹാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു
18 Aug 2022 12:28 PM GMTസ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട്...
18 Aug 2022 12:25 PM GMT'ആയുധങ്ങള്‍ കണ്ടെത്തിയ ബോട്ട് അസ്ത്രേലിയന്‍ വനിതയുടേത്';...
18 Aug 2022 12:13 PM GMT