മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണം
അമ്പത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ അച്ചടി, ദൃശ്യ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന പ്രാദേശിക പത്ര പ്രവര്‍ത്തകര്‍, പത്രം വിതരണക്കാര്‍ ഉള്‍പ്പടെ എല്ലാ തൊഴിലാളികളേയും ഉള്‍പ്പെടുത്തണം.
മാള: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ചത് പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണമെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അമ്പത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ അച്ചടി, ദൃശ്യ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന പ്രാദേശിക പത്ര പ്രവര്‍ത്തകര്‍, പത്രം വിതരണക്കാര്‍ ഉള്‍പ്പടെ എല്ലാ തൊഴിലാളികളേയും ഉള്‍പ്പെടുത്തണം. പോലിസ് ഉദ്യോഗസ്ഥരേയും റേഷന്‍ കടകളിലെ തൊഴിലാളികളേയും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം.
കൊവിഡ് 19 ന്റെ പിടിയില്‍പ്പെടാതെ രാജ്യത്തെ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും പോലിസ് സേനയും അതുപോലെ നേവി, ആര്‍മി, ഫയര്‍ ഫോഴ്‌സ് ജോലിക്കാരും പ്രാദേശിക ലേഖകന്‍മാരുള്‍പ്പടെയുള്ള ദൃശ്യ മാധ്യമ രംഗത്ത് ജോലി ചെയ്യുന്നവരും സ്വന്തം ജീവന്‍ പണയം വെച്ച് നടത്തുന്ന പരിശ്രമം കേന്ദ്ര സര്‍ക്കാര്‍ കണ്ടിലെന്ന് നടിക്കരുതെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT