Kerala

നിലമ്പൂരില്‍ യുവാവും ബന്ധുവായ യുവതിയും ഒരേ തുണിയില്‍ തൂങ്ങിമരിച്ച നിലയില്‍

നിലമ്പൂര്‍ മുതിരിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ മുള്ളുള്ളിയിലെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നിലമ്പൂരില്‍ യുവാവും ബന്ധുവായ യുവതിയും ഒരേ തുണിയില്‍ തൂങ്ങിമരിച്ച നിലയില്‍
X

മലപ്പുറം: മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരത്തില്‍ ഒരേ തുണി ഉപയോഗിച്ച് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. നിലമ്പൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (21), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (21) എന്നിവരാണ് മരിച്ചത്.

നിലമ്പൂര്‍ മുതിരിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ മുള്ളുള്ളിയിലെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലാണ്. വിനീഷിന്റെ പിതാവ് ചന്ദ്രന്റെ ബന്ധുവാണ് രമ്യ. ഇരുവരുടേയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ സമ്മതം നല്‍കിയിരുന്നതാണെന്ന് പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it