- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാഭ്യാസക്രമത്തില്‍ ബഹുസ്വരതയുടെ ആദര്‍ശങ്ങളും മൂല്യങ്ങളും പ്രാവര്‍ത്തികമാകണം: സമദാനി എംപി
കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍(കെഎഎംഎ)സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്: വിദ്യാഭ്യാസക്രമത്തില്‍ ബഹുസ്വരതയുടെ ആദര്‍ശങ്ങളും മൂല്യങ്ങളുമാണ് പ്രാവര്‍ത്തികമാക്കേണ്ടതെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം പി. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍(കെഎഎംഎ)സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക, സാംസ്‌കാരിക വൈവിധ്യങ്ങളെയും ഭാഷാഭേദങ്ങളെയും അംഗീകരിച്ചും സ്വാംശീകരിച്ചുമുള്ള പാഠ്യപദ്ധതികളെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. നാല് പതിറ്റാണ്ട് കാലം മുമ്പ് നടന്ന ഭാഷാസമരം ബഹുസ്വരതയുടെ അനിവാര്യ താല്പര്യങ്ങള്‍ക്ക് വേണ്ടി നടത്തപ്പെട്ട പോരാട്ടമായിരുന്നു.
ആപല്‍ക്കരമായ അകല്‍ച്ചയും അപരത്വനിര്‍മിതിയും അരങ്ങുവാഴുന്ന ഇക്കാലത്ത് ബഹുസ്വരതയുടെ മൂല്യങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. സ്വന്തമായ രീതികള്‍ പാലിച്ചും അതില്‍ നിലകൊണ്ടും തന്നെ വൈവിദ്ധ്യത്തെ അംഗീകരിക്കാനുള്ള മനസ്സാണ് ആവശ്യമായിട്ടുള്ളത്. സങ്കുചിതമനസ്സുകള്‍ സൃഷ്ടിക്കുന്ന അസഹിഷ്ണുതകള്‍ ലോകത്ത് വലിയ കെടുതികളാണ് വിതക്കുന്നത്. ജനാധിപത്യം ആവശ്യപ്പെടുന്ന വിശാല വീക്ഷണം കൊണ്ടാണ് അതിനെ നേരിടേണ്ടത്.
ഭാഷകള്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് മാനവ വിരുദ്ധമാണ്. എല്ലാ ഭാഷകളും മാനവരാശിയുടെ പൊതുസമ്പത്താണ്. കൂടുതല്‍ ഭാഷകള്‍ പഠിക്കുംതോറും മനസ്സ് കൂടുതല്‍ വികസിക്കുകയും വിശാലമായിത്തീരുകയും ചെയ്യും. അതുകൊണ്ട് വിദ്യാഭ്യാസക്രമത്തില്‍ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ മറ്റു ഭാഷകളും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുകയാണ് വേണ്ടത്.
ഇന്ത്യയുടെ ദേശീയ സംസ്‌കാരത്തെയും ഭാഷയെയും അനല്പമായി സ്വാധീനിച്ച ഭാഷയാണ് അറബി. ലോക സംസ്‌കാരത്തിന്റെ വികാസത്തില്‍ സുപ്രധാനമായ പങ്കു വഹിച്ച അറബിഭാഷക്ക് ഇക്കാലത്ത് വലിയ രാജ്യാന്തരപ്രാധാന്യവും കൈവന്നിരിക്കുന്നുവെന്നും ഡോ. എം പി അബ്ദുസമദ് സമദാനി എംപി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി. കെഎഎംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി പി ഫിറോസ് സ്വാഗതം പറഞ്ഞു. മുജീബുല്ല ഐഎംഇ, സംഗീത റോബര്‍ട്, എസ് നിഹാസ്, എം സലാഹുദ്ധീന്‍, കെ കെ ഫസല്‍ തങ്ങള്‍, ഇ. ഐ. സിറാജ് മദനി, ഇ ഐ മുജീബ്, കെ എസ് യാസിര്‍, അബ്ദുല്‍ ലത്തീഫ് ബസ്മല, ഹംസ മദനി, ടി കെ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നില്‍ സമൂഹം അപമാനിക്കപ്പെടുന്നു;...
21 May 2025 10:00 AM GMTശബരിമല തീര്‍ഥാടക ഷോക്കേറ്റ് മരിച്ച സംഭവം, ഗുരുതര സുരക്ഷാ വീഴ്ച;...
21 May 2025 7:49 AM GMTമാനന്തവാടി റൂസ കോളേജ് ; സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന കബളിപ്പിക്കല്‍...
21 May 2025 7:46 AM GMTആര്‍എസ്എസ് പ്രവര്ത്തകന് പൊള്ളലേറ്റ സംഭവം; സമഗ്രാന്വേഷണം നടത്തണം:...
21 May 2025 7:18 AM GMTദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവം;...
21 May 2025 6:17 AM GMTകൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ശേഖര്‍കുമാറിന് ഉടന്‍ നോട്ടിസ്...
21 May 2025 6:01 AM GMT