Kerala

ആലപ്പുഴയില്‍ വീടിന് തീ പിടിച്ചു;ആറ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം

സിസിടിവിയുടെ മോണിറ്ററില്‍ നിന്നുണ്ടായ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു

ആലപ്പുഴയില്‍ വീടിന് തീ പിടിച്ചു;ആറ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം
X

ആലപ്പുഴ: സിസിടിവിയുടെ മോണിറ്ററില്‍ നിന്നുണ്ടായ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു ആലപ്പുഴയില്‍ വീടിന് തീ പിടിച്ചു.കൊറ്റംകുളങ്ങര വെളുത്തേടത്ത് കയര്‍ വ്യാപാരിയായ പിഎ ജോസഫിന്റെ വീടിനാണ് തീ പിടിച്ചത്. ആറ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍.പോലിസും, അഗ്‌നിരക്ഷാ സേനയെയും സ്ഥലത്തെത്തി തീ അണച്ചു.

സിസിടിവിയുടെ മോണിറ്റര്‍ സ്ഥാപിച്ച മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഫാന്‍, അലമാര, കസേരകള്‍, കട്ടിലുകള്‍, വസ്ത്രങ്ങള്‍, വയറിങ്, കംപ്യൂട്ടര്‍ തുടങ്ങിയവ കത്തി നശിച്ചു.അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് പോലിസും അഗ്‌നിരക്ഷാ സേനയും എത്തിയാണ് തീ അണച്ചത്.കംപ്യൂട്ടര്‍ റൂമില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു. അഗ്‌നിരക്ഷാസേന സ്‌റ്റേഷന്‍ ഓഫിസര്‍ പിബി വേണുക്കുട്ടന്റെയും ഗ്രേഡ് അസി.സ്‌റ്റേഷന്‍ ഓഫിസര്‍ എച്ച്.സതീശന്റെയുംന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

Next Story

RELATED STORIES

Share it