Kerala

തിരുവനന്തപുരത്ത് ട്രെയിന്‍തട്ടി 10 പോത്തുകള്‍ ചത്തു

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസാണ് പോത്തുകളെ ഇടിച്ചിട്ടത്.

തിരുവനന്തപുരത്ത് ട്രെയിന്‍തട്ടി 10 പോത്തുകള്‍ ചത്തു
X

തിരുവനന്തപുരം: വേളിയില്‍ ട്രെയിന്‍തട്ടി 10 പോത്തുകള്‍ ചത്തു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസാണ് പോത്തുകളെ ഇടിച്ചിട്ടത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെയാണ് ട്രെയിന്‍ ഇടിച്ചത്.

അപകടത്തെത്തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു. ട്രെയിനിന് നേരിയ കേടുപാടുകള്‍ പറ്റി. പിന്നീട് പോത്തുകളെ ട്രാക്കില്‍നിന്ന് മാറ്റുകയും ട്രെയിനിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തശേഷശമാണ് ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തെത്തുടര്‍ന്ന് ചെന്നൈ മെയിലും വൈകി. തിരുവനന്തപുരം- കൊല്ലം പാതയില്‍ ഒരുമണിക്കൂറോളം ട്രെയിന്‍ ഗതാഗതം താറുമാറായി.

Next Story

RELATED STORIES

Share it