Kerala

വിവാഹ പ്രായം ഉയർത്തുന്നതിന് പിന്നിൽ ഹിന്ദുത്വ അജണ്ട: ഐഎൻഎൽ

വ്യക്തി നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള സർക്കാരിെൻറ കടന്നുകയറ്റം ഏകീകൃത സിവിൽ കോഡിനുവേണ്ടി സംഘപരിവാർ കൊണ്ടുനടക്കുന്ന ഗൂഢപദ്ധതിയുടെ ഭാഗമാണ്.

വിവാഹ പ്രായം ഉയർത്തുന്നതിന് പിന്നിൽ ഹിന്ദുത്വ അജണ്ട: ഐഎൻഎൽ
X

കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21ആയി ഉയർത്താനുള്ള മോദി സർക്കാരിന്റെ നീക്കത്തിനു പിന്നിൽ ഹിന്ദുത്വ ഫാഷിസ്​റ്റ് അജണ്ടയാണെന്നും അല്ലാതെ, രാജ്യത്തെ സ്​ത്രീസമൂഹം നേരിടുന്ന അടിസ്​ഥാന പ്രശ്നങ്ങളൊന്നും ഈ പരിഷ്കാരം കൊണ്ട് പരിഹരിക്കപ്പെടാൻ പോകുന്നില്ലെന്നും ഐഎൻഎൽ സംസ്​ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

വ്യക്തി നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള സർക്കാരിെൻറ കടന്നുകയറ്റം ഏകീകൃത സിവിൽ കോഡിനുവേണ്ടി സംഘപരിവാർ കൊണ്ടുനടക്കുന്ന ഗൂഢപദ്ധതിയുടെ ഭാഗമാണ്. 1978ൽ ശാർദാ ആക്ട് ഭേദഗതി ചെയ്ത് പെൺകുട്ടികളുടെ വിവാഹപ്രായം 16ൽനിന്ന് 18 ആക്കിയത് യുക്തിഭദ്രമായ ഒരു കാഴ്ചപ്പാടിെൻറ അടിസ്​ഥാനത്തിലായിരുന്നു.

തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ അവകാശമുള്ള ഒരു പെൺകുട്ടിക്ക് ഇണയെ കൂടി തിരഞ്ഞെടുക്കാൻ നൽകിയ സ്വാതന്ത്ര്യമാണ് അവിടെ ഉയർത്തിപ്പിടിച്ചത്. സ്​ത്രീകളുടെ ആരോഗ്യം , പോഷകാഹാരം, അന്തസ്സാർന്ന തൊഴിൽ തുടങ്ങിയ അടിസ്​ഥാന അവകാശങ്ങളെല്ലാം നേടിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടം വിവാഹ പ്രായത്തിെന്റെ മേൽ കൈവെക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. പൗരസമൂഹത്തിെൻറ ജൈവികമായ വികാസത്തെ തടസ്സപ്പെടുത്തുന്ന ഒന്നിനെയും സർക്കാരിന് വകവെച്ചുകൊടുക്കേണ്ടതില്ലെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

Next Story

RELATED STORIES

Share it