Kerala

ഹിജാബ്: കോടതിവിധി മൗലികാവകാശ ലംഘനം: വിമൻ ജസ്റ്റിസ് മൂവ്മെന്റ്

തല മറച്ചു കൊണ്ട് വിദ്യാഭ്യാസവും സാമൂഹിക പദവികളും ആർജ്ജിക്കുന്നത് മറ്റാരുടേയും അവകാശങ്ങളെ ഹനിച്ചു കൊണ്ടല്ല. ഇത് മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസവകാശത്തേയും ചോദ്യം ചെയ്യുന്നതാണ്.

ഹിജാബ്: കോടതിവിധി മൗലികാവകാശ ലംഘനം: വിമൻ ജസ്റ്റിസ് മൂവ്മെന്റ്
X

കോഴിക്കോട്: ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി മൗലികാവകാശ ലംഘനമാണെന്നും വിധിക്കെതിരേ വ്യാപക പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്.

ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യമുള്ള ഇന്ത്യയിൽ ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങൾ മുസ്‌ലിം സ്ത്രീക്ക് റദ്ദു ചെയ്യുന്നത് ആശങ്കയുളവാക്കുന്നതാണ്. ശിരോവസ്ത്രം ഉൾപ്പെടെയുള്ള വസ്ത്ര സ്വാതന്ത്ര്യം നമ്മുടെ നാട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും അടയാളമാണെന്ന് അവർ പറഞ്ഞു.

തല മറച്ചു കൊണ്ട് വിദ്യാഭ്യാസവും സാമൂഹിക പദവികളും ആർജ്ജിക്കുന്നത് മറ്റാരുടേയും അവകാശങ്ങളെ ഹനിച്ചു കൊണ്ടല്ല. ഇത് മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസവകാശത്തേയും ചോദ്യം ചെയ്യുന്നതാണ്. മുസ്‌ലിം സ്ത്രീ ശാക്തീകരണത്തെ പിറകോട്ടടിക്കുന്ന വിവാദ വിധിക്കെതിരേ വിമൻ ജസ്റ്റിസ് ആഭിമുഖ്യത്തിൽ കേരളത്തിലെ സ്ത്രീകൾ കവലകൾ തോറും വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ജബീന ഇർഷാദ് അറിയിച്ചു.

Next Story

RELATED STORIES

Share it