Kerala

കൊച്ചിയില്‍ തീവണ്ടിയുടെ മുതുമുത്തച്ഛനെത്തി; കാണാന്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരക്ക്

ലോകത്തിലെ ഏറ്റവും പഴക്കേമറിയ പൈതൃക തീവണ്ടിയായ ഇ ഐ ആര്‍ 21 ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.ഹാര്‍ബര്‍ ടെര്‍മിനസിലേക്കുള്ള യാത്രയക്ക് മുതിര്‍ന്നവര്‍ക്ക് 500 രൂപയും കുട്ടികള്‍ക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എന്‍ജിനുകളിലൊന്നാണിത്.ക്യാകുമാരി-നാഗര്‍കോവില്‍ സര്‍വീസിനു ശേഷമാണ് ട്രെയിന്‍ കൊച്ചിയില്‍ എത്തിച്ചത് .1855 ല്‍ ഇംഗ്ലണ്ടിലെ കിഡ്സണ്‍ തോംസണ്‍ ആന്റ് ഹെവിറ്റസണ്‍ എന്ന കമ്പനിയാണ് എന്‍ജിന്‍ നിര്‍മിച്ചത്.55 വര്‍ഷത്തോളം സര്‍വീസ് നടത്തി. പിന്നീട് വിവിധ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു

കൊച്ചിയില്‍ തീവണ്ടിയുടെ മുതുമുത്തച്ഛനെത്തി; കാണാന്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരക്ക്
X

കൊച്ചി: തീവണ്ടികളുടെ മുതുമുത്തച്ഛനായ പൈതൃക തീവണ്ടി കാണാനും യാത്ര ചെയ്യാനും കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരക്ക്.ലോകത്തിലെ ഏറ്റവും പഴക്കേമറിയ പൈതൃക തീവണ്ടിയായ ഇ ഐ ആര്‍ 21 ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.ഹാര്‍ബര്‍ ടെര്‍മിനസിലേക്കുള്ള യാത്രയക്ക് മുതിര്‍ന്നവര്‍ക്ക് 500 രൂപയും കുട്ടികള്‍ക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുതുമുത്തച്ഛന്‍ തീവണ്ടി കാണാനും യാത്രചെയ്യാനും നിരവധി കുട്ടികളും മുതിര്‍ന്നവരുമാണ് എത്തിയത്. മൊബൈല്‍ ഗെയിമുകളില്‍ മാത്രം കണ്ടിട്ടുള്ള മുതുമുത്തച്ഛന്‍ തീവണ്ടി നേരില്‍ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കൗതുകവും അതിലേറെ അല്‍ഭുതവുമായിരുന്നു. വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന കൊച്ചിയില്‍ പൈതൃക തീവണ്ടിയുടെ സര്‍വീസ് എറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു ഇന്ന് രാവിലെ 11നുളള ട്രിപ്പ് കൂടാതെ ഉച്ചയ്ക്കു രണ്ടിനും പൈതൃക തീവണ്ടിയുടെ സര്‍വീസ് ഉണ്ടാകും.നാളെയും സര്‍വീസ് നടത്തും. എറണാകുളം സൗത്തിലെ റിസര്‍വേഷന്‍ ഓഫിസില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാകും.40 സീറ്റാണ് പ്രത്യേക തീവണ്ടിക്കുളളത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എന്‍ജിനുകളിലൊന്നാണിത്.ക്യാകുമാരി-നാഗര്‍കോവില്‍ സര്‍വീസിനു ശേഷമാണ് ട്രെയിന്‍ കൊച്ചിയില്‍ എത്തിച്ചത് .1855 ല്‍ ഇംഗ്ലണ്ടിലെ കിഡ്സണ്‍ തോംസണ്‍ ആന്റ് ഹെവിറ്റസണ്‍ എന്ന കമ്പനിയാണ് എന്‍ജിന്‍ നിര്‍മിച്ചത്.55 വര്‍ഷത്തോളം സര്‍വീസ് നടത്തി. പിന്നീട് വിവിധ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ട്രെയിന്‍ പെരുമ്പാവൂര്‍ ലോക്കോ വര്‍ക്സില്‍ കൊണ്ടുവന്നാണ് വീണ്ടും പ്രവര്‍ത്തന ക്ഷമാമാക്കിയത്. കൊച്ചിയിലെ സര്‍വീസിനു ശേഷം ട്രെയിന്‍ മറ്റു കേന്ദ്രങ്ങളിലേക്കും സര്‍വീസിനായി കൊണ്ടുപോകും.

Next Story

RELATED STORIES

Share it